Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചടങ്ങ് അവസാനിച്ചു'; മോദിയുടെ പിറന്നാളിന് പിന്നാലെ വാക്സിനേഷൻ കുറഞ്ഞതിൽ പരിഹാസവുമായി രാഹുൽ; പത്ത് ദിവസത്തെ വാക്സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ ട്വീറ്റിൽ

'ചടങ്ങ് അവസാനിച്ചു'; മോദിയുടെ പിറന്നാളിന് പിന്നാലെ വാക്സിനേഷൻ കുറഞ്ഞതിൽ പരിഹാസവുമായി രാഹുൽ; പത്ത് ദിവസത്തെ വാക്സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ ട്വീറ്റിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: റെക്കോർഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ കുത്തനെ കുറഞ്ഞതിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞതിനെയാണ് രാഹുൽ വിമർശിച്ചത്.

ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. മോദിയുടെ പിറന്നാൽ ദിനത്തിൽ മാത്രം വാക്സിനേഷൻ കുത്തനെ വർധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളിൽ വാക്സിനേഷൻ കുറഞ്ഞുവെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.

 

മോദിയുടെ പിറന്നാൾ ദിനത്തിലേതിന് സമാനമായി ഉയർന്ന തോതിലുള്ള വാക്സിനേഷൻ തുടർദിവസങ്ങളിലും വേണമെന്നും ഇത്തരത്തിൽ ഉയർന്ന വാക്സിനേഷനാണ് രാജ്യത്ത് വേണ്ടതെന്നും രാഹുൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഒറ്റദിവസം 2.47 കോടി ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തിയ ചൈനയുടെ റെക്കോർഡ് പിന്തള്ളിയാണ് വെള്ളിയാഴ്ച വാക്സിനേഷനിൽ ഇന്ത്യ ഒന്നാമതെത്തിയത്. രാജ്യത്തിന്റെ റെക്കോർഡ് നേട്ടം മോദിക്കുള്ള പിറന്നാൾ സമ്മാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP