Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജി.ഡി.പിയിൽ വൻ വളർച്ച, ഗ്യാസ് -ഡീസൽ -പെട്രോൾ വില'; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

'ജി.ഡി.പിയിൽ വൻ വളർച്ച, ഗ്യാസ് -ഡീസൽ -പെട്രോൾ വില'; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ പണപ്പെരുപ്പത്തിൽ വലയുമ്പോൾ കേന്ദ്ര സർക്കാർ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

'മോദിജി ജി.ഡി.പിയിൽ വരാഹുൽ ഗാന്ധി, ജിഡിപിൻ വളർച്ചയാണെന്ന് കാണിച്ചുനൽകുന്നു. അതായത് ഗ്യാസ് -ഡീസൽ -പെട്രോൾ വില. ജനം പണപ്പെരുപ്പം മൂലം വലയുമ്പോൾ മോദിസർക്കാർ നികുതി പിരിക്കുന്ന തിരക്കിലും' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഒരാഴ്ചയായി രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ വൻ വർധനയാണ്. ഈയാഴ്ച മാത്രം തുടർച്ചയായി നാലുദിവസം വില വർധിച്ചു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 85.70രൂപയും മുംബൈയിൽ 92.28 രൂപയുമാണ്. ഡൽഹിയിൽ ഡീസൽ വില 75.88 രൂപ കടന്നു. ഒരാഴ്ചയിൽ ഒരു രൂപയിൽ അധികമാണ് ഇന്ധനവില വർധിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP