Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർട്ടിയുടെ സ്ഥാപക ദിനം നാളെ; ഇന്ന് വിദേശ പര്യടനത്തിന് തുടക്കം കുറിച്ച് രാ​ഹുൽ ​ഗാന്ധി; മുൻ ദേശീയ അദ്ധ്യക്ഷൻ എവിടേക്കാണ് പോയതെന്ന് വ്യക്തമാക്കാതെ കോൺ​ഗ്രസ്

പാർട്ടിയുടെ സ്ഥാപക ദിനം നാളെ; ഇന്ന് വിദേശ പര്യടനത്തിന് തുടക്കം കുറിച്ച് രാ​ഹുൽ ​ഗാന്ധി; മുൻ ദേശീയ അദ്ധ്യക്ഷൻ എവിടേക്കാണ് പോയതെന്ന് വ്യക്തമാക്കാതെ കോൺ​ഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ പര്യടനത്തിൽ. ഇന്നാണ് അദ്ദേഹം വിദേശത്തേക്ക് യാത്ര തിരിച്ചത്. കുറച്ചുദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി ഞായറാഴ്ചയാണ് അദ്ദേഹം വിദേശത്തേക്ക് തിരിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു.കോൺഗ്രസിന്റെ 136 മത് സ്ഥാപക ദിനം തിങ്കളാഴ്ചയാണ് അതിനിടെയാണ് കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷൻ വിദേശത്തേക്ക് സന്ദർശനത്തിന് പോയത്.

സ്വകാര്യ സന്ദർശനത്തിന് പോയ രാഹുൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്തുമെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജെവാല പിടിഐയോട് പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി എവിടുത്തേക്കാണ് പോയത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നില്ല. എത്ര ദിവസത്തേക്കാണ് എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അതേ സമയം ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖത്തർ എയർവേയ്സ് വിമാനത്തിൽ രാഹുൽ ഇറ്റലിയിലേക്ക് പോയി എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞ തവണ തന്റെ മുത്തശ്ശിയെ സന്ദർശിക്കാനാണ് ഇറ്റലിയിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP