Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

'താൻ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിൽ പാർട്ടിയിലെ ചിലർക്ക് ഇഷ്ടക്കേടുണ്ട്'; ' എന്റെ പിതാവിന്റെ ഘാതകൻ ശ്രീലങ്കയിൽ മരിച്ചു കിടക്കുന്നത് കണ്ടു, അപ്പോഴും അദ്ദേഹത്തിന്റെ കരയുന്ന മക്കളെയാണ് ഞാൻ കണ്ടത്'; ജർമ്മനിയിലെ പ്രസംഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി

'താൻ നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിൽ പാർട്ടിയിലെ ചിലർക്ക് ഇഷ്ടക്കേടുണ്ട്'; ' എന്റെ പിതാവിന്റെ ഘാതകൻ ശ്രീലങ്കയിൽ മരിച്ചു കിടക്കുന്നത് കണ്ടു, അപ്പോഴും അദ്ദേഹത്തിന്റെ കരയുന്ന മക്കളെയാണ് ഞാൻ കണ്ടത്'; ജർമ്മനിയിലെ പ്രസംഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ഹംബർഗ്: പാർലമെന്റിൽ വച്ച് അവിശ്വാസ പ്രമേയത്തിനിടെയുള്ള ചർച്ചയിൽ താൻ പ്രസംഗിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്ത സംഭവത്തിൽ പാർട്ടിയിലെ ചിലർക്കും ഇഷ്ടക്കേടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ജർമ്മനിയിലെ ഹംബർഗിൽ പ്രസംഗത്തിനിടെയാണ് രാഹുൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.

പാർലമെന്റിൽ ഞാൻ മോദിയെ ആലിംഗനം ചെയ്തത് ഞങ്ങളുടെ പാർട്ടിയിലെ ചിലർക്കും ഇഷ്ടപ്പെട്ടിട്ടില്ല-രാഹുൽ പറഞ്ഞു. തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഘാതകരെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. എന്റെ പിതാവിന്റെ ഘാതകൻ ശ്രീലങ്കയിൽ മരിച്ചുകിടക്കുന്നത് ഞാൻ കണ്ടു. അപ്പോഴും അദ്ദേഹത്തിന്റെ കരയുന്ന മക്കളെയാണ് ഞാൻ അതിൽ കണ്ടതെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP