Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ അമേരിക്കയിലെ ആസ്പിനിൽ ഒരു കോൺഫറൻസിൽ പങ്കെടുത്തു; സംശയമുള്ളവർക്ക് തെളിവ് ഇതാ! ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിജെപിയെ പ്രതിരോധിച്ച് രാഹുൽ ഗാന്ധി

രാഹുൽ അമേരിക്കയിലെ ആസ്പിനിൽ ഒരു കോൺഫറൻസിൽ പങ്കെടുത്തു; സംശയമുള്ളവർക്ക് തെളിവ് ഇതാ! ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിജെപിയെ പ്രതിരോധിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അമേരിക്കയിൽ പോയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്തുവന്നു. തന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്ന വേളയിൽ രാഹുൽ ഗാന്ധി തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് രാഹുൽ വിമർശകർക്ക് മറുപടി നൽകിയത്. അമേരിക്കയിലെ ആസ്പിനിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

തനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി ഏതെങ്കിലും പ്രതികരിക്കുന്നത്. ഐസ്് ലാൻഡ് പ്രസിഡന്റിനും രാഹുൽ ഗാന്ധിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ്സ് നേതാവ് മിലിന്ദ് ദേവ്‌റയും ട്വീറ്റ് ചെയ്തു. ആഗോള സന്പദ് വ്യവസ്ഥ, സാങ്കേതിക വിദ്യയുടെ ദോഷവശങ്ങൾ എന്നിവയെക്കുറിച്ച് രസകരമായ ചർച്ചയെന്നാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ചിത്രത്തിന്റെ അടിക്കുറിപ്പ്. ആസ്പിനിൽ 'വീക്കെൻഡ് വിത്ത് ചാൾസ് റോസ്' എന്ന പരിപാടിക്ക് പോയെന്നായിരുന്നു കോൺഗ്രസിന്റെ ആദ്യ വിശദീകരണമെങ്കിലും അതേ പരിപാടിയിൽ തന്നെയാണോ രാഹുൽ ഗാന്ധി പങ്കെടുത്തതെന്ന് ട്വീറ്റിൽ പരാമർശിക്കുന്നില്ല.

ആഗോള സമ്പദ് വ്യവസ്ഥ, സാങ്കേതിക വിദ്യയുടെ ദൂഷ്യവശങ്ങൾ എന്നിവ സംബന്ധിച്ച് രസകരമായ ചർച്ച എന്നാണ് രാഹുൽ ഗാന്ധിയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മറ്റ് രണ്ട് ചിത്രങ്ങൾ കോൺഗ്രസ്സ് നേതാവ് മിലിന്ദ് ദിയോറ പോസ്റ്റ് ചെയ്തതാണ്. നവമാദ്ധ്യമങ്ങളും വിദേശകാര്യവും സംബന്ധിച്ച സമ്മേളനം എന്നാണ് അതേ സമയം മിലിന്ദ് ദിയോറ പറയുന്നത്.

ആസ്പിനിൽ ലോക നേതാക്കൾ പങ്കെടുത്ത വീക്കെൻഡ് വിത്ത് ചാർളി റോസ് എന്ന പരിപാടിക്ക് രാഹുൽ പോയെന്നായിരുന്നു കോൺഗ്രസിന്റെ ആദ്യ വിശദീകരണം. ജൂൺ 25 ന് തുടങ്ങി ജൂലൈ 4 ന് അവസാനിച്ച ഈ പരിപാടിയിൽ എങ്ങിനെയാണ് രാഹുൽ പങ്കെടുത്തതെന്ന് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ സന്ദർശനവേളയിൽ ഇത്തരമൊരു പരിപാടി നടന്നിട്ടില്ലെന്ന് സമ്മേളന മാനേജർ പീറ്റർസൻ വാർത്താ മാദ്ധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.

എന്തായാലും ഇപ്പോൾ പേസ്റ്റ് ചെയ്തത് ചെറിയൊരു സെമിനാറിൽ രാഹുൽ ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ്. പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെവിടെയും ചാർളി റോസിന്റെ പരിപാടി പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവും നിർദേശിച്ചതിനെത്തുടർന്നാണ് രാഹുൽ ഗാന്ധി വിദേശത്തു പോയതെന്നായിരുന്നു ബിജെപിയുടെ മറ്റൊരു ആരോപണം.

രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകാതെ കോൺഗ്രസ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി തന്നെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്തത്. ബിഹാർ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ രാഹുൽ ഗാന്ധി മുൻനിരയിലുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കാത്തിരുന്നു കാണണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP