Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഭിച്ചത് അഗ്‌നി സമാനമായ ഊർജ്ജം; നടന്നെത്തിയത് മരിച്ചവരോടുള്ള ആദരവ് കാരണം; കേദാർനാഥന് മുന്നിലെത്തിയിട്ടും യാതൊന്നിനായും പ്രാർത്ഥിക്കാതെ രാഹുൽ ഗാന്ധി

ലഭിച്ചത് അഗ്‌നി സമാനമായ ഊർജ്ജം; നടന്നെത്തിയത് മരിച്ചവരോടുള്ള ആദരവ് കാരണം; കേദാർനാഥന് മുന്നിലെത്തിയിട്ടും യാതൊന്നിനായും പ്രാർത്ഥിക്കാതെ രാഹുൽ ഗാന്ധി

കേദാർനാഥ്: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ദുഷ്‌കരമായ 16 കിലോമീറ്റർ മല കയറി കേദാർനാഥിലെത്തി. ക്ഷേത്രത്തിൽ താൻ യാതൊന്നും പ്രാർത്ഥിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. ഏതെങ്കിലും ക്ഷേത്രങ്ങളിൽ പോയാൽ താൻ യാതൊന്നിന് വേണ്ടിയും ആഗ്രഹിക്കാറില്ല. അത് തന്റെ ശീലമാണ്. വിശുദ്ധമായ ആ വാതിൽ കടന്നപ്പോൾ തനിക്ക് അഗ്‌നിക്ക് സമാനമായ ഊർജ്ജം അനുഭവപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചതിരിഞ്ഞ് ഗൗരികുണ്ഡിൽ നിന്നും നടന്നു തുടങ്ങിയ രാഹുൽ ഇന്നു പുലർച്ചെ നട തുറന്നപ്പോഴാണ് ക്ഷേത്രത്തിലെത്തിയത്.
അജ്ഞാത വാസത്തിന് ശേഷം തിരിച്ചെത്തിയ രാഹുൽ കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ ഉയർത്തി പാർലമെന്റിന് അകത്തും പുറത്തും ശ്രദ്ധേയമായ ഇടപെടൽ നടത്തിയ ശേഷമാണ് കേദാർനാഥിലേക്ക് തിരിച്ചത്. വലിയ ആത്മീയ ധൈര്യം ലഭിച്ചെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. ഹിമാലയത്തിലൂടെ 16 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അതിരാവിലെ കേദാർനാഥ് ക്ഷേത്രത്തിലെത്തിയത്.

രാവിലെ 8.50ന് നട തുറന്നപ്പോൾ ഭക്തരുടെ ആദ്യ നിരയിൽ തന്നെ രാഹുൽ ഗാന്ധിക്കും ക്ഷേത്രത്തിലേക്ക് കയറാൻ സാധിച്ചു. പൂജാകർമ്മങ്ങൾക്ക് ശേഷം വലിയ ആത്മീയ ധൈര്യം കിട്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ രാവിലെയാണ് കേദാർനാഥ്ഥിലേക്ക് രാഹുൽ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ദറാഡൂണിലെ ജോളിഗ്രാന്റ് വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ സോൻപ്രയാഗിൽ എത്തി അവിടെ കാൽനടയായി സഞ്ചരിച്ചു. 57 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം തിരിച്ചെത്തിയ രാഹുൽ കർഷകരുടെ പ്രശ്‌നത്തിലും, ഇന്റർനെറ്റ് നിഷ്പക്ഷതക്കെതിരെയുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ ഇടപെടലാണ് നടത്തിയത്. പാർലമെന്റിന് അകത്തും പുറത്തും തിളങ്ങിയ രാഹുൽ കേദാർനാഥിൽ നിന്ന് തിരിച്ചെത്തിയ ശേഷം നടത്താൻ പോകുന്ന നീക്കങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്.

കേദാർനാഥ് സന്ദർശിക്കുന്നതിന് തനിക്ക് രണ്ട് ഉദ്യേശങ്ങളുണ്ടെന്ന് രാഹുൽ പറഞ്ഞു. ഒന്ന്, 2013ലെ വെള്ളപ്പൊക്കത്തിൽ മരിച്ചവർക്ക് ആദരം അർപ്പിക്കുരക എന്നതാണ്. പ്രളയമുണ്ടായ സമയത്ത് താനിവിടെ വന്ന് അവസ്ഥ കണ്ടതാണ്. ഇനിയും കേദാർനാഥിൽ പോവുകയാണെങ്കിൽ ഹെലികോപ്ടറിൽ പോയാൽ അത് മരിച്ചവരെ നിന്ദിക്കുന്നതിന് തുല്യമായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും അതിനാൽ തീർത്ഥാടകർ വരുന്ന അതേ വഴി വരാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നും രാഹുൽ പറഞ്ഞു.

''ധാരാളം ജനങ്ങൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സാധനങ്ങളേയും ജനങ്ങളേയും ചുമക്കുന്ന ചുമട്ടുതൊഴിലാളികൾ. അവർ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇവിടെയുണ്ടായ ദുരന്തത്തെ തുടർന്ന് അവരെല്ലാം ഭയത്തിലാണ്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്കും ഇത്തരത്തിലുള്ള ഭയമുണ്ട്. അതിനാൽ ഞാൻ നടക്കുകയാണെങ്കിൽ ഇവിടെയുള്ള എന്റെ സഹോദരന്മാർക്ക് അത് ഗുണകരമാകുമെന്ന ഞാൻ കരുതുന്നു. കൂടുതൽ ജനങ്ങൾ വരുമെന്നും അവരുടെ ഭയം കുറച്ചെങ്കിലും കുറയുമെന്നും ഞാൻ കരുതുന്നു. ഇതാണ് ഇവിടെയെത്താനുള്ള രണ്ടാമത്തെ കാരണം''.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കിഷോർ ഉപാദ്ധ്യായ, മുതിർന്ന നേതാവ് അംബികാ സോണി തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP