Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി നിശബ്ദമാക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെ; രണ്ട് കോടി രുപ വിലവരുന്ന സ്യൂട്ട് ധരിച്ചത് രാജ്യത്തെ ജനങ്ങളല്ലെന്നും രാഹുൽ ഗാന്ധി

മോദി നിശബ്ദമാക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെ; രണ്ട് കോടി രുപ വിലവരുന്ന സ്യൂട്ട് ധരിച്ചത് രാജ്യത്തെ ജനങ്ങളല്ലെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി രാജ്ഘട്ടിൽ കോൺഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു. 'മോദിജി, നിങ്ങൾ വിദ്യാർത്ഥികൾക്ക് നേരെ ബുള്ളറ്റുകൾ ഉപയോഗിക്കുമ്പോൾ, അവരെ ലാത്തിച്ചാർജ് ചെയ്യുമ്പോൾ, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുമ്പോൾ, നിങ്ങൾ രാജ്യത്തിന്റെ ശബ്ദമാണ് നിശബ്ദമാക്കാൻ ശ്രമിക്കുന്നത്'- രാഹുൽ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമം നടത്തിയ ശത്രുക്കൾക്ക് സാധിക്കാത്തതാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'വസ്ത്രത്തിന്റെ കാര്യം വരുമ്പോൾ, രാഷ്ട്രം നിങ്ങളെ ഓർക്കും. രണ്ട് കോടി രൂപ വിലവരുന്ന സ്യൂട്ട് ധരിച്ചത് നിങ്ങളാണ്, അല്ലാതെ രാജ്യത്തെ ജനങ്ങളല്ല.'- നരേന്ദ്ര മോദിയുടെ വസ്ത്ര പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും സമരങ്ങൾ നടന്നപ്പോഴും പ്രത്യക്ഷസമരത്തിലേയ്ക്ക് കോൺഗ്രസ് കടന്നിരുന്നില്ല. ഇതിനെതിരെ പ്രിയങ്ക ഗാന്ധിയുടെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പക്ഷംചേർന്നുകൊണ്ട് കോൺഗ്രസും സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്. അക്രമത്തിന്റെ പാതയിലേക്ക് ഇല്ലെന്ന് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ സത്യാഗ്രഹം സംഘടിപ്പിച്ചത്.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യാഗ്രഹത്തിന് തുടക്കംകുറിച്ചത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും തുടർന്ന് രാഹുൽ ഗാന്ധിയും ഭരണഘടനയുടെ ആമുഖം വായിച്ചു. എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ തുടങ്ങിയ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരായ കമൽനാഥ്, അശോക് ഗലോട്ട് എന്നിവരും സത്യാഗ്രഹത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP