Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിൽ എവിടെയെന്ന് യുവാക്കൾ; ചന്ദ്രനിലേക്ക് നോക്കൂ എന്നു പറഞ്ഞ് മോദിയും അമിത്ഷായും സർക്കാർ; വിമർശനവുമായി രാഹുൽ ഗാന്ധി

തൊഴിൽ എവിടെയെന്ന് യുവാക്കൾ; ചന്ദ്രനിലേക്ക് നോക്കൂ എന്നു പറഞ്ഞ് മോദിയും അമിത്ഷായും സർക്കാർ; വിമർശനവുമായി രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ലാത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മാധ്യമങ്ങളും ചേർന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കൾ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോൾ അവരോട് ചന്ദ്രനിലേക്ക് നോക്കാനാണ് മോദി സർക്കാർ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ 2017 ലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നോ എന്നും രാഹുൽ ആരാഞ്ഞു. രാജ്യത്തെ 15 ധനികരുടെ 5.5 ലക്ഷം കോടി കടം മോദി സർക്കാർ എഴുതിത്ത്തള്ളി. മോദിയും, അമിത് ഷായും മാധ്യമങ്ങളും ചേർന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ്.

കർഷകരുടെ ദുരിതത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മാധ്യമങ്ങൾ നിശബ്ദരാണ്. പാവപ്പെട്ടവന്റെ കയ്യിലുള്ള പണം സമ്പന്നരിലെത്തിക്കുക എന്നതായിരുന്നു നോട്ട്നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ലക്ഷ്യം.തൊഴിലെവിടെയെന്ന് യുവാക്കൾ ചോദിക്കുമ്പോൾ അനുച്ഛേദം 370 നെ കുറിച്ചും ചന്ദ്രനെ കുറിച്ചുമാണ് സർക്കാർ പറയുന്നത്. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ എല്ലാവരും മൗനം പാലിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP