Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങൾ അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്ത് ലഘൂകരിക്കും; കോൺഗ്രസിന് ചെവി കെടുത്തിരുന്നെങ്കിൽ ജിഎസ്ടി ഇത്രയും ദുരന്തമാകുമായിരുന്നില്ല'; കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്യുമെന്നും മാന്യമായ നികുതി നിരക്കുകളിലേക്ക് താഴ്‌ത്തുമെന്നും രാഹുൽ ഗാന്ധി

'ഞങ്ങൾ അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്ത് ലഘൂകരിക്കും; കോൺഗ്രസിന് ചെവി കെടുത്തിരുന്നെങ്കിൽ ജിഎസ്ടി ഇത്രയും ദുരന്തമാകുമായിരുന്നില്ല'; കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്യുമെന്നും മാന്യമായ നികുതി നിരക്കുകളിലേക്ക് താഴ്‌ത്തുമെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്യുമെന്നും മാന്യമായ നികുതി നിരക്കുകളിലേക്ക് താഴ്‌ത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് സംസ്ഥാനമായ കർണാടകയിൽ പ്രൊഫഷണൽമാരുമായും വ്യവസായികളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാഹുലിന്റെ വാഗ്ദാനം. ഒറ്റനികുതി നടപ്പാക്കുന്നതിനു മുന്പ് പൈലറ്റ് പ്രോജക്ട് നടപ്പാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ബിജെപി ചെവിക്കൊണ്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഞങ്ങളുടെ നില വളരെ വ്യക്തമാണ്. ഞങ്ങൾ അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്ത് ലഘൂകരിക്കും. ഇത് ഒറ്റനികുതിയായും മാന്യമായ നിരക്കിലും പരിഷ്‌കരിക്കും. ഇപ്പോൾ നിങ്ങൾ നേരിടുന്ന ആശയക്കുഴപ്പങ്ങൾ മാറ്റാൻ ഞങ്ങൾക്കു കഴിയും- രാഹുൽ പറഞ്ഞു. പാവപ്പെട്ട ജനങ്ങളും സാധാരണക്കാരും ഉപയോഗിക്കുന്ന വസ്തുക്കളെ ജിഎസ്ടിയുടെ പുറത്തുനിർത്താനും ഉയർന്ന നികുതി 18 ശതമാനമായി നിലനിർത്തുന്നതുമാണ് കോൺഗ്രസ് വിഭാവനം ചെയ്ത ജിഎസ്ടി എന്നും രാഹുൽ കൂട്ടിച്ചേർത്തു.

ജിഎസ്ടി നടപ്പാക്കുന്നതിനു മുന്പ് പരീക്ഷണാടിസ്ഥാനത്തിൽ ഒരു പദ്ധതി നടപ്പാക്കാൻ തങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്നും ഈ ആവശ്യത്തിനു ചെവി കെടുത്തിരുന്നെങ്കിൽ ജിഎസ്ടി ഇത്രയും ദുരന്തമാകുമായിരുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സംസ്ഥാനമായ കർണാടകയിൽ രാഹുൽ നടത്തിയ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP