Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു; സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി; യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു'; വിമർശനവുമായി രാഹുൽ ഗാന്ധി

'സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു; സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി; യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു'; വിമർശനവുമായി രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: സുരക്ഷ വീഴ്ച കാരണമാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിർത്തേണ്ടിവന്നതെന്ന് രാഹുൽ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിർത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയായിരുന്നു. തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി വിശദീകരിച്ചു.

വെള്ളിയാഴ്ച രാവിലെ പുനഃരാരംഭിച്ച ജോഡോ യാത്ര, ഇന്ന് 11 കിലോമീറ്റർ താണ്ടേണ്ടതായിരുന്നു. എന്നാൽ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ നിർത്തി. ശ്രീനഗറിലേക്കുള്ള വഴിയിൽ ബനിഹാലി തുരങ്കം പിന്നിട്ടതിനു ശേഷം വൻ ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാൻ മതിയായ സുരക്ഷ ഉദ്യോഗസ്ഥരില്ലാത്തിരുന്നതിനെ തുടർന്നാണ് യാത്ര നിർത്തിവച്ചതെന്ന് കോൺഗ്രസ് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പിൻവാങ്ങൽ ഗുരുതര വീഴ്ചയാണെന്നും ജമ്മു കശ്മീർ ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും കോൺഗ്രസ് ആരോപിച്ചു.

30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്ന് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയായിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും ബനിഹാലിൽ യാത്രയ്ക്കൊപ്പം ചേർന്നിരുന്നു.

ഇരുവർക്കും സുരക്ഷ നൽകുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ജീവൻവച്ച് കളിക്കുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര നിർത്തിയത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാലാണെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. താൽക്കാലികമായി നിർത്തിയെങ്കിലും യാത്രയുമായി മുന്നോട്ടുപോകുമെന്നും രാഹുൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP