Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാർ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ഉണ്ടെങ്കിൽ മാത്രം സഖ്യം മതിയെന്ന നിലപാടിൽ രാഹുൽ ഗാന്ധി; സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി; ഇടത് പാർട്ടികളും നിലവിൽ എൽ.ജെ.പിയും കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന് സൂചന

ബിഹാർ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ഉണ്ടെങ്കിൽ മാത്രം സഖ്യം മതിയെന്ന നിലപാടിൽ രാഹുൽ ഗാന്ധി; സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി; ഇടത് പാർട്ടികളും നിലവിൽ എൽ.ജെ.പിയും കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അർഹമായ പരിഗണന ലഭിക്കുന്നെങ്കിൽ മാത്രം മറ്റ് കക്ഷികളുമായി സഖ്യം മതിയെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാന നേതാക്കളോട് ഇക്കാര്യം രാഹുൽ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്ത് പാർട്ടിക്ക് യാതൊരു അപകർഷതാബോധത്തിന്റേയും ആവശ്യമില്ലെന്ന് രാഹുൽ പറഞ്ഞതായി നേതാക്കൾ പറയുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ പാർട്ടി സംസ്ഥാനത്ത് കഠിനമായി പ്രയത്നിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് അപകർഷതാബോധം തോന്നേണ്ട കാര്യമില്ല. സഖ്യരൂപീകരണത്തിൽ നമ്മൾ ഒത്തുതീർപ്പിന് വഴങ്ങേണ്ട സാഹചര്യമില്ല- രാഹുൽ വ്യക്തമാക്കി. ഗൽവാൻ സംഘർഷം മുതൽ രാഹുൽ മോദി സർക്കാരിനെ വീണ്ടും നിശിതമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃസ്ഥാനത്തേക്ക് രാഹുൽ തിരിച്ചെത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുലിന്റെ നീക്കങ്ങൾ. സൈന്യത്തിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും സ്ഥിരമായി കോൺഗ്രസിനെ പോലെ മറ്റൊരു പാർട്ടിയും സംസാരിക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞതായും പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവ് ദ പ്രിന്റ് ഓൺലൈനിനോട് പറഞ്ഞു.

2015 ലെ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനും ആർ.ജെ.ഡിക്കുമൊപ്പം മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു കോൺഗ്രസ്. പിന്നീട് ജെ.ഡി.യു ബിജെപിക്കൊപ്പം സഖ്യത്തിലാവുകയായിരുന്നു. നിലവിൽ കോൺഗ്രസിന് സംസ്ഥാനത്ത് 26 എംഎ‍ൽഎമാരാണുള്ളത്. ആർ.ജെ.ഡിക്ക് 80 എംഎ‍ൽഎമാരും ഉണ്ട്. സംസ്ഥാനത്തെ സഖ്യസാധ്യതകൾ നേരത്തെ തന്നെ രാഹുൽ ആരാഞ്ഞിരുന്നു. അതേസമയം ആർ.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് ആയിരിക്കില്ല സഖ്യത്തിന്റെ മുഖമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝാ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇടത് പാർട്ടികളും നിലവിൽ ബിജെപി സഖ്യകക്ഷിയായ എൽ.ജെ.പിയും കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP