Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മോദിയുടെയും ഷായുടെയും വെറുപ്പിന്റെ അജണ്ടയെ എതിർക്കുന്നവരെ അർബൻ നക്സലുകളാക്കുന്നു; പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറേഗാവ്; വിമർശനവുമായി രാഹുൽ ഗാന്ധി

മോദിയുടെയും ഷായുടെയും വെറുപ്പിന്റെ അജണ്ടയെ എതിർക്കുന്നവരെ അർബൻ നക്സലുകളാക്കുന്നു; പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറേഗാവ്; വിമർശനവുമായി രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസ് എൻഐഎക്ക് വിട്ട കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. മോദിയുടെയും ഷായുടെയും വെറുപ്പിന്റെ അജണ്ടയെ എതിർക്കുന്ന ഏതൊരാളെയും അർബൻ നക്സലായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറേഗാവെന്നും സർക്കാരിന്റെ ശിങ്കിടിയായ എൻ.ഐ.എ.യ്ക്ക് അതിനെ ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

2018ൽ നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിന്റെ അന്വേഷണം വെള്ളിയാഴ്ചയാണ് എൻ.ഐ.എ. ഏറ്റെടുത്തത്. സംഘർഷവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികൾക്കെതിരെയും സാമൂഹിക പ്രവർത്തകർക്കെതിരെയും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. കേസിന്റെ നില വിലയിരുത്തുന്നതിന് വെള്ളിയാഴ്ച മഹാരാഷ്ട്ര സർക്കാർ അവലോകനയോഗം വിളിച്ചിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP