Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാറിനെതിരെ സംസാരിക്കാൻ ഇന്ത്യയിലെ ജനങ്ങൾ ഭയപെടുന്നു; അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ബജാജ്; വിമർശനങ്ങൾ ഉൾക്കൊള്ളാൻ നരേന്ദ്ര മോദിസർക്കാരിന് കഴിയുമോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല; രാഹുൽ ബജാജ്

സർക്കാറിനെതിരെ സംസാരിക്കാൻ ഇന്ത്യയിലെ ജനങ്ങൾ ഭയപെടുന്നു; അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ബജാജ്; വിമർശനങ്ങൾ ഉൾക്കൊള്ളാൻ നരേന്ദ്ര മോദിസർക്കാരിന് കഴിയുമോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല; രാഹുൽ ബജാജ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : സർക്കാറിനെതിരെ സംസാരിക്കാൻ ഇന്ത്യയിലെ ജനങ്ങൾ ഭയപെടുന്നതായി വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയർമാനുമായ രാഹുൽ ബജാജ്. അമിത് ഷായെ വേദിയിലിരുത്തിയാണ് രാഹുലിന്റെ പരാമർശം. ശരിയായ മനോഭാവത്തിൽ വിമർശനങ്ങൾ ഉൾക്കൊള്ളാൻ നരേന്ദ്ര മോദിസർക്കാരിന് കഴിയുമോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മുംബൈയിൽ സാമ്പത്തിക മാധ്യമമായ എകണോമിക് ടൈംസ് സംഘടിപ്പിച്ച പുരസ്‌കാരച്ചടങ്ങിൽ മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് രാഹുൽ ബജാജ് ബിജെപിയെ കടന്നാക്രമിച്ചത്. അമിത് ഷാക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയർപേഴ്സണുമായി രാഹുൽ ബജാജിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയും. ട്വിറ്ററിൽ ഹമാരാബജാജ് എന്ന ഹാഷ് ടാഗിലാണ് രാഹുൽ ബജാജിനെ പിന്തുണച്ചും അഭിന്ദിച്ചും പോസ്റ്റുകൾ വരുന്നത്.

രാജ്യത്ത് കേന്ദ്രസർക്കാർ ഭയത്തിന്റെയും അനിശ്ചിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മന്മോഹൻസിങിന്റെ കാലത്ത് എല്ലാവരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ നിലവിൽ വ്യവസായികൾ മോദി സർക്കാറിനെ വിമർശിക്കാൻ ധൈര്യപ്പെടുന്നില്ല എന്നായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ. രണ്ടാം യു.പി.എ കാലത്ത് നിങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താമായിരുന്നു. നിങ്ങൾ നല്ല ജോലിയാണ് ചെയ്യുന്നത്. എന്നാൽ തുറന്ന മനസ്സോടെ നിങ്ങളെ വിമർശിച്ചാൽ, അത്തരമൊരു ആത്മവിശ്വാസം നിങ്ങൾ അനുവദിക്കുന്നില്ല. ഞാൻ തെറ്റായിരിക്കാം, എന്നാൽ എല്ലാവർക്കും അങ്ങനെ തോന്നുന്നുണ്ട്' - അദ്ദേഹം പറഞ്ഞു.

ഈ വേളയിൽ ഇടപെട്ട അമിത് ഷാ, 'വ്യക്തമായി ഞാൻ പറയാം, ആരും ഭയപ്പെടേണ്ടതില്ല' എന്ന് മറുപടി പറയുകയും ചെയ്തു. പിന്നീട് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ഭോപ്പാൽ എംപി പ്രജ്ഞ ഠാക്കൂറിനെ കുറിച്ചും ബജാജ് സംസാരിച്ചു. ഗാന്ധിയെ കൊന്ന ഗോഡ്സെ തീവ്രവാദിയാണ് എന്നതിൽ സംശയമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബിജെപി പ്രഞ്ജയുടെ വാക്കുകളെ അപലപിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അമിത് ഷാ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. നേരത്തെ, സാമ്പത്തിക മാന്ദ്യത്തിലും കേന്ദ്രസർക്കാറിനെതിരെ ബജാജ് രംഗത്തു വന്നിരുന്നു. നിക്ഷേപവും ആവശ്യവുമില്ലാതെ സാമ്പത്തിക വളർച്ച ആകാശത്തു നിന്നു വരുമോ എന്നായിരുന്നു കമ്പനിയുടെ വാർഷിക ജനറൽ ബോഡിയിൽ ബജാജിന്റെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP