Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിയർവ്യൂ മിറർ നോക്കി വണ്ടിയോടിക്കുന്ന മോദി മുന്നിലെ അപകടങ്ങൾ കാണുന്നില്ല: ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പാക്കിയത് പിന്നോട്ടുനോക്കി വണ്ടിയോടിച്ചിട്ടെന്ന് പരിഹസിച്ച് രാഹുൽ; റാഫേൽ ഇടപാടുൾപ്പെടെ ഉയർത്തിക്കാട്ടി കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കോൺഗ്രസ് അധ്യക്ഷൻ

റിയർവ്യൂ മിറർ നോക്കി വണ്ടിയോടിക്കുന്ന മോദി മുന്നിലെ അപകടങ്ങൾ കാണുന്നില്ല: ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പാക്കിയത് പിന്നോട്ടുനോക്കി വണ്ടിയോടിച്ചിട്ടെന്ന് പരിഹസിച്ച് രാഹുൽ; റാഫേൽ ഇടപാടുൾപ്പെടെ ഉയർത്തിക്കാട്ടി കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കോൺഗ്രസ് അധ്യക്ഷൻ

ബെല്ലാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ബിജെപിക്ക് വീണ്ടുമൊരു തിരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസിനെ തോൽപ്പിക്കാൻ അവസരം നൽകില്ലെന്ന് ഉറപ്പിച്ചാണ് രാഹുൽ നേരത്തേതന്നെ കർണാടകത്തിലെ പ്രചരണത്തിന് എത്തുന്നത്. സോണിയാഗാന്ധി 19 വർഷം മുമ്പ് തിരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമാണ് ബെല്ലാരി. ഇവിടെനിന്നാണ് രാഹുൽ കർണാടകത്തിലെ പ്രചരണത്തിന് തുടക്കം കുറിച്ചത്. അന്ന് സുഷമാ സ്വരാജിനെയാണ് സോണിയ നേരിട്ടത്.

റിയർവ്യൂ മിറർ നോക്കി വണ്ടിയോടിക്കുന്ന മോദി മുന്നിലെ അപകടങ്ങൾ കാണുന്നില്ലെന്ന് പരിഹാസം ചൊരിഞ്ഞുകൊണ്ടാണ് ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് കോൺഗ്രസ് അധ്യക്ഷൻ തുടക്കമിട്ടത്. നുണകളുടെ ഭാണ്ഡമാണ് ബിജെപി. റിയർവ്യുമിറർ നോക്കി വണ്ടിയോടിച്ചാണ് മോദി ജിഎസ്ടിയും നോട്ടുനിരോധനുമെല്ലാം നടപ്പാക്കിയതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. വാഹനം എങ്ങനെ ഓടിക്കണമെന്ന് മോദി വേണമെങ്കിൽ സിദ്ധരാമയ്യ സർക്കാരിനെ മാതൃകയാക്കണമെന്നും പൊതുയോഗത്തിൽ സംസാരിക്കവെ രാഹുൽ കൂട്ടിച്ചേർത്തു. എച്ച്എൽ കരാർ അട്ടിമറിച്ച് ബംഗളൂരുവിലെ ജനങ്ങളെ വഞ്ചിച്ചാണ് മോദി റാഫേൽ ഇടപാട് നടത്തിയതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്നില്ല. കർഷകരെ സഹായിക്കുന്നതിനെ കുറിച്ച് മിണ്ടുന്നേയില്ല. യുവാക്കൾക്കു ജോലി നൽകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. കോൺഗ്രസ് പാർട്ടിയുടെ കഴിഞ്ഞ കാലം സംബന്ധിച്ചു മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. പ്രധാനമന്ത്രിയിൽനിന്നു രാജ്യത്തിന്റെ ഭാവി സംബന്ധിച്ചു കേൾക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. - രാഹുൽ പറഞ്ഞു.

അതേസമയം, വാഗ്ദാനങ്ങൾ പൂർത്തീകരിച്ചുകൊണ്ടാണ് കോൺഗ്രസ് ഭരിക്കുന്നത്. മോദിയുടെ വാക്കുകൾ വെറും പൊള്ളത്തരം മാത്രമാണെന്നും വാക്കിൽ ഉറച്ചുനിൽക്കാത്തയാളാണ് മോദിയെന്നഉം രാഹുൽ കുറ്റപ്പെടുത്തി. നിങ്ങളോട് കള്ളം പറയുന്നവരെ എന്തിന് വിശ്വസിക്കുന്നു അതുകൊണ്ട് നിങ്ങൾ എന്തുനേടാൻ- കർണാടകയിലെ ജനങ്ങളോടായി രാഹുൽ ചോദിച്ചത് ഇങ്ങനെയാണ്.

നാലു ദിനത്തെ സന്ദർശനമാണ് രാഹുൽ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കർണാടകയിൽ നടത്തുന്നത്. പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും പുറമേ ക്ഷേത്രങ്ങൾ, മഠങ്ങൾ, ദർഗകൾ എന്നിവിടങ്ങളിലും രാഹുൽ സന്ദർശനം നടത്തും. ആദിവാസി മേഖലകളിലും രാഹുൽ പ്രചാരണം നടത്തുമെന്നും ബംഗളൂരുവിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP