Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പ്രശസ്ത ഉറുദു കവി രാഹത് ഇൻഡോരി അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്

പ്രശസ്ത ഉറുദു കവി രാഹത് ഇൻഡോരി അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: പ്രശസ്ത ഉറുദു കവി രാഹത് ഇൻഡോരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി കവിതകൾ എഴുതി ആരാധകരുടെ മനസിൽ ഇടം നേടിയ വ്യക്തിയാണ് രാഹത് ഇൻഡോരി. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം രാഹത് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്.

"കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പോസിറ്റാവാണ്. ഏത്രയും വേഗം രോഗമുക്തി നേടുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണം. ആരും എന്റെ വീട്ടിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്. എന്റെ ആരോഗ്യ വിവരങ്ങൾ നിങ്ങൾക്ക് വാർത്തകളിലൂടെയും ട്വീറ്റിലൂടെയും ലഭ്യമാകും." രാഹത് ട്വിറ്ററിൽ കുറിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP