Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ്ങിന്റെ ആരോഗ്യനില കൂടുതൽ വഷളായി; കഴിഞ്ഞ ദിവസം പാർട്ടി വിട്ട ആർജെഡി സ്ഥാപക നേതാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് സഹായി

മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ്ങിന്റെ ആരോഗ്യനില കൂടുതൽ വഷളായി; കഴിഞ്ഞ ദിവസം പാർട്ടി വിട്ട ആർജെഡി സ്ഥാപക നേതാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് സഹായി

മറുനാടൻ ഡെസ്‌ക്‌

പട്‌ന: കഴിഞ്ഞ ദിവസം ആർജെഡി വിട്ട മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ്ങിന്റെ ആരോഗ്യനില കൂടുതൽ വഷളായി. കോവിഡ് ബാധിതനായ രഘുവംശ പ്രസാദിനെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഒരാഴ്ചയായി അദ്ദേ​ഹം എയിംസിൽ ചികിത്സയിലാണ്‌. ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി 11.50 ഓടെയാണ് വെന്റിലേറ്ററിലാക്കിയതെന്ന് രഘുവംശ പ്രസാദ് സിങിന്റെ സഹായി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ആർജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ച ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതിയാണ് പാർട്ടി വിട്ടത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിൽ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. ലാലുപ്രസാദ് യാദവ് ജയിലിലായ ശേഷം പാർട്ടി നേതൃത്വം ഏറ്റെടുത്ത തേജ്വസി യാദവുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ പ്രസാദ് സിങ്. പാർട്ടി ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.

ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് പാർട്ടിയിലും ജീവിതത്തിലും തന്റെ വലംകൈയായിരുന്നു രഘുവംശ പ്രസാദ്. 1980കളുടെ അവസാനകാലം ജനതാദൾ ആരംഭിച്ചപ്പോൾ മുതൽ വളർച്ചയിലും പിളർപ്പിലുമെല്ലാം ഒരുമിച്ചായിരുന്നു ഇരുവരും. ഒടുവിൽ പല താത്പര്യങ്ങളുടെയും പേരിൽ ലാലു പ്രസാദ് യാദവ് ആർജെഡി രൂപീകരിച്ചപ്പോഴും ഒപ്പം നിന്നു രഘുവംശ പ്രസാദ്. അഴിമതിയുടെ പേരിൽ ലാലു ആരോപണങ്ങളിൽ കുരുങ്ങിയപ്പോഴും അധികാരം നഷ്ടമായപ്പോഴും സുഹൃത്തിനെ കൈവിട്ടിരുന്നില്ല അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP