Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ നിർവാഹക സമിതിയോഗം അവസാനിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി; 50 വർഷം ബിജെപി തന്നെ ഭരിക്കുമെന്ന് അമിത് ഷാ; എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളിലും വിജയിക്കണമെന്ന് മോദിയുടെ നിർദ്ദേശം; പ്രധാനമന്ത്രിയെ എതിർക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ അജണ്ടയെന്നും പ്രകാശ് ജാവേദ്കർ

ദേശീയ നിർവാഹക സമിതിയോഗം അവസാനിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി; 50 വർഷം ബിജെപി തന്നെ ഭരിക്കുമെന്ന് അമിത് ഷാ; എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളിലും വിജയിക്കണമെന്ന് മോദിയുടെ നിർദ്ദേശം; പ്രധാനമന്ത്രിയെ എതിർക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ അജണ്ടയെന്നും പ്രകാശ് ജാവേദ്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടു ദിവസം നീണ്ടുനിന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് സമാപിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി നേതൃത്വം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയിക്കുമെന്നും 50 വർഷം ഭരിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

'എല്ലാ മണ്ഡലങ്ങളിലും എല്ലാ ബൂത്തുകളിലും വിജയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്'- കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചർച്ചയിൽ ബിജെപി നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ എതിർക്കുക എന്നത് മാത്രമാണ് പ്രതിപക്ഷം ഇപ്പോൾ സ്വീകരിക്കുന്ന അജണ്ടയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കിയത്.

രാജ്യത്തെ ഏറ്റവും ജനസമ്മതിയാർജിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലേറി നാല് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്നും ഇപ്പോഴും 70 ശതമാനം പേരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ജാവഡേക്കർ കൂട്ടിചേർത്തു. ഇന്ധനവില വർദ്ധനയും അസം പൗരത്വപട്ടികയും ഉൾപ്പെടെ പ്രതിപക്ഷത്തിൽ നിന്ന് ധാരാളം വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലായിരുന്നു ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവ് ചേരുന്നത്.

ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ തന്നെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ നിർവാകസമിതി യോഗത്തിലെ ഒന്നാം ദിനം തന്നെ ഐക്യകണ്‌ഠ്യേന തീരുമാനമെടുത്തിരുന്നു. അതേസമയം, പട്ടികജാതി വിഷയത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് അമിത്ഷാ ആരോപിച്ചു. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തിൽ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്. തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചേരുന്ന ബിജെപി നേതൃയോഗത്തിനു മികച്ച പ്രാധാന്യമാണ് കൽപിച്ചിരുന്നത്.

വൈകിട്ട് ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് നിർവഹക സമിതി യോഗം നടന്നത്. കഴിഞ്ഞമാസം 18, 19 തീയതികളിലായിരുന്നു ദേശീയ നിർവാഹകസമിതി യോഗം ചേരാൻ നിശ്ചയിച്ചിരുന്നതെങ്കിലും എ.ബി. വാജ്‌പേയിയുടെ മരണത്തെത്തുടർന്നു മാറ്റിവെക്കുകയായിരുന്നു.

ഈവർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയെന്നതു ദേശീയനേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളിയാണ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പാർട്ടിയിലെ പടലപ്പിണക്കങ്ങളും രൂക്ഷമായ ഇവിടങ്ങളിൽ ഭരണം നിലനിർത്തുകയെന്നതു ബിജെപി.ക്ക് എളുപ്പമല്ല. പ്രതിപക്ഷ പാർട്ടികൾ മഹാസഖ്യം രൂപവത്കരിച്ചാൽ സ്ഥിതി അനുകൂലമാകില്ലെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. അതിനാൽ തന്നെ ബിജെപിയുടെ ചാണക്യൻ അമിത്ഷാ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാൻ നേതൃത്വം നിർബന്ധിതരായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP