Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പിടിയിലായ ന്യുനപക്ഷ മോർച്ചാ നേതാവിന്റെ രാഷ്ട്രീയ ബന്ധം ഡൽഹി പൊലീസ് മറച്ചു വെക്കുന്നുവെന്ന് ആരോപണം; കാസർകോട്ട് വച്ച് അറസ്റ്റിലായ തസ്ലിമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്‌ച്ച; കൊല നടപ്പിലാക്കാനായി നടന്നത് രണ്ടു കോടിയുടെ ക്വട്ടേഷനെന്നും സൂചന

ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ പിടിയിലായ ന്യുനപക്ഷ മോർച്ചാ നേതാവിന്റെ രാഷ്ട്രീയ ബന്ധം ഡൽഹി പൊലീസ് മറച്ചു വെക്കുന്നുവെന്ന് ആരോപണം; കാസർകോട്ട് വച്ച് അറസ്റ്റിലായ തസ്ലിമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്‌ച്ച; കൊല നടപ്പിലാക്കാനായി നടന്നത് രണ്ടു കോടിയുടെ ക്വട്ടേഷനെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ദക്ഷിണേന്ത്യയിൽ കലാപം സൃഷ്ടിക്കണം എന്ന ഉദ്ദേശത്തോടെ പ്രമുഖരായ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് പിടിലായ ന്യൂനപക്ഷ മോർച്ചാ നേതാവിന്റെ രാഷ്ട്രീയ ബന്ധം ഡൽഹി പൊലീസ് മറച്ചു വെക്കുന്നുവെന്ന് ആരോപണം. കാസർകോട്ടെ ജില്ലാ ന്യൂന പക്ഷനേതാവ് മുഅ്തസിം  സി.എച്ച് എന്ന യുവാവാണ് പിടിയിലായത്. ജില്ലയിൽ വച്ച് തന്നെ നേരത്തെ പിടിയിലായ ഇയാളുടെ അറസ്റ്റ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ ശനിയാഴ്‌ച്ചയാണ് രേഖപ്പെടുത്തിയതെന്നും സൂചനയുണ്ട്. ഇയാളെ കൂടാതെ ഡൽഹി സ്വദേശിയായ സൈഫി റിയാസുദ്ദീൻ, അഫ്ഗാൻ സ്വദേശിയായ വാലി മുഹമ്മദ് എന്നിവരും പിടിയിലായിരുന്നു. സൈഫിക്ക് രാജാ അലാമി എന്നും വിളിപ്പേരുണ്ട്. സ്‌പെഷ്യൽ സെല്ല് മേധാവി പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി ആർഎസ്എസ്സിന്റെ പ്രധാന നേതാക്കളെ കൊലപ്പെടുത്തുകയും അതുവഴി മേഖലയിൽ കലാപം ഉണ്ടാക്കാനും പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്‌ഐയുടെ നിർദ്ദേശപ്രകാരം തസലീം ശ്രമിച്ചുവെന്നാണ് ആരോപണം. ശനിയാഴ്ച മാധ്യമങ്ങളെ കണ്ട ഡൽഹി പൊലിസിന്റെ സ്‌പെഷ്യൽ സെല്ല്, പിടിയിലായവർ സ്ഥിരമായി ഐ.എസ്‌ഐയുമായി ബന്ധപ്പെട്ടുവരികയാണെന്നും പറഞ്ഞു.

കൃത്യം നടത്തുന്നതിന് വേണ്ടി രണ്ടുകോടി രൂപയുടെ ക്വട്ടേഷനാണ് ഇവർ എടുത്തത്. മാത്രമല്ല പിടിയിലായവരുടെ പക്കൽ നിന്ന് കൈയിൽ നിന്ന് മൊബൈൽ ഫോണുകൾ, രണ്ടുതോക്ക്, വെടിയുണ്ടകൾ എന്നിവയും പിടികൂടിയതായും പൊലിസ് പറഞ്ഞു. അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്റെ അനുയായി ഗുലാം റസൂൽ ആണ് ഈ മൂന്നുപേർക്കും ഇന്ത്യയിലെ പ്രമുഖരെ വധിക്കാനുള്ള ചുതമലനൽകിയത്. ഗുജറാത്തിൽ 2003ൽ കൊല്ലപ്പെട്ട, നരേന്ദ്ര മോദി വിരുദ്ധ ചേരിയിലുള്ള ബിജെപി നേതാവ് ഹരിൻ പാണ്ഡ്യെയുടെ വധക്കേസിൽ പൊലിസ് ആദ്യം പറഞ്ഞിരുന്ന പേരുകളിലൊന്നാണ് ഗുലാം റസൂൽ.

വാലി മുഹമ്മദും റിയാസുദ്ദീനും ഈ മാസം 11ന് ഡൽഹിയിലെ സാകേതിൽ നിന്നാണ് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് തസലീമിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നതും അദ്ദേഹത്തെ പിടികൂടുന്നതുമെന്നും ദുബയിൽ വച്ചാണ് തസലീമും റിയീസുദ്ദീനും പരിചയപ്പെടുന്നതെന്നും പൊലിസ് പറഞ്ഞു. അതേസമയം സാധാരണ ഭീകരപ്രവർത്തന കേസുകളിൽ പിടിയിലാവുന്നവരുടെ രാഷ്ട്രീയ, സംഘടനാ ബന്ധങ്ങൾ വെളിപ്പെടുത്താറുള്ള പൊലിസ്, ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ കൗൺസിൽ അംഗവും ഉദുമ മണ്ഡലം കൺവീനറുമായ തസ്ലീമിന്റെ രാഷ്ട്രീയ ബന്ധങ്ങൾ മറച്ചുവച്ചു. കേരളത്തിലെയും കർണാടകയിലെയും പ്രധാന ബിജെപി നേതാക്കളുമായും തസ്ലീമിനു ബന്ധമുണ്ട്.

എന്നാൽ ശനിയാഴ്ച മാധ്യമങ്ങളുമായി സംസാരിക്കന്നതിനിടെ ഇത്തരത്തിലുള്ള തസലീമിന്റെ പശ്ചാത്തലങ്ങൾ പൊലിസ് 'വിട്ടുകളയുക'യായിരുന്നു. ഈ മാസം 11ന് കാസർകോട് ചട്ടഞ്ചാലിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യയിലും പിന്നീട് ദുബൈയിൽ വച്ചും പൊലിസിന്റെ ഇൻഫോർമർ ആയി പ്രവർത്തിച്ചിരുന്നയാളാണ് തസ്ലീം. കാസർകോട് ചെമ്പരിക്ക സ്വദേശിയായ ഇയാൾക്കെതിരെ വ്യാജ പാസ്‌പോർട്ട് നിർമ്മാണം, അടിപിടി, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP