Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന​ഗ്നനായി പുറത്തേക്കെത്തിയ യുവാവ് കടിച്ച് പറിച്ചത് അയൽവാസിയായ സ്ത്രീയുടെ കഴുത്ത്; ഹോം ക്വാറൻറൈനിലായിരുന്ന യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു; കൊലപാതകം മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് പൊലീസ്

ന​ഗ്നനായി പുറത്തേക്കെത്തിയ യുവാവ് കടിച്ച് പറിച്ചത് അയൽവാസിയായ സ്ത്രീയുടെ കഴുത്ത്; ഹോം ക്വാറൻറൈനിലായിരുന്ന യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു; കൊലപാതകം മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഹോം ക്വാറൻറൈനിലായിരുന്ന യുവാവ് ആക്രമിച്ച അയൽവാസിയായ വൃദ്ധ മരിച്ചു. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. ക്വാറന്റൈനിലായിരുന്ന യുവാവിന് മാനസിക സമ്മർദ്ദത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ വീട്ടിൽനിന്നും നഗ്നനായി ആണ് പുറത്തേക്കോടിയത്. 34-കാരനായ മണികണ്ഠൻ എന്ന യുവാവാണ് കൊലപാതകം നടത്തിയത്.

കഴിഞ്ഞ ദിവസം തേനി ബോഡിനായ്ക്കന്നൂരിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ശ്രീലങ്കയിൽ നിന്നും ഒരാഴ്ച മുമ്പാണ് യുവാവ്നാട്ടിലെത്തിയത്. കൊവിഡ് ഭീതിയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഇന്നലെ രാത്രി നഗ്നനായി വീട്ടിൽ നിന്നും ഇയാൾ ഓടി പോകുകയായിരുന്നു. കണ്ണിൽ കണ്ടെതെല്ലാം നശിപ്പിച്ചു. സമീപത്തെ വീടിന് പുറത്ത് വിശ്രമിച്ചിരുന്ന 80 കാരിയായ നാച്ചിയമ്മാളിന്റെ കഴുത്തിൽ കടിച്ച് പറിച്ചു. നാച്ചിയമ്മളിന്റെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയാണ് മണികണ്ഠനെ പിടിച്ച് മാറ്റിയത്. ഉടൻ നാച്ചിയമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

നാട്ടുകാർ ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പിന്നീട് പൊലീസിന് കൈമാറി. തുണി കച്ചവടം നടത്തിയിരുന്ന മണികണ്ഠന് സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായിരുന്നെന്നും, ഹോം ക്വാറന്റൈനിൽ കഴിഞ്ഞ ദിനങ്ങളിൽ അസാധാരണമായി പെരുമാറിയിരുന്നെന്നും വീട്ടുകാർ മൊഴി നൽകി. ഇയാളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക സമ്മർദം കുറയ്ക്കാൻ സംസ്ഥാന വ്യാപകമായി കൗൺസിലിം​ഗ് ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP