Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ക്യൂആർ കോഡ് ഉപയോഗിച്ചും ട്രെയിൻ ടിക്കറ്റ് എടുക്കാം; വരി നിന്ന് കഷ്ടപ്പെടേണ്ട; സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാം; ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത് 12 സ്റ്റേഷനുകളിൽ

ഇനി ക്യൂആർ കോഡ് ഉപയോഗിച്ചും ട്രെയിൻ ടിക്കറ്റ് എടുക്കാം; വരി നിന്ന് കഷ്ടപ്പെടേണ്ട; സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാം; ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത് 12 സ്റ്റേഷനുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി വരി നിൽക്കാതെ ക്യൂആർ കോഡ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് എടുക്കാം. വടക്ക് കിഴക്കൻ റെയിൽവെ ആദ്യ ഘട്ടത്തിൽ 12 സ്റ്റേഷനുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അവസാന നിമിഷത്തിൽ വരി നിൽക്കാതെ റെയിൽവെ സ്റ്റേഷനിൽവെച്ചുതന്നെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയിൽവെ സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ലോഗിൻ ചെയ്ത് ബുക്ക് ടിക്കറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ക്യൂആർ കോഡ് സ്‌കാൻ ചെയ്യുക. അപ്പോൾ പുറപ്പെടുന്ന സ്റ്റേഷന്റെ പേര് വരും. പിന്നീട് പോകേണ്ട സ്റ്റേഷന്റെ പേരും നൽകി പണമടച്ച് നടപടി പൂർത്തിയാക്കാം.

റെയിൽവെ സ്റ്റേഷന്റെ 30 മുതൽ 50വരെ മീറ്റർ അകലെ നിന്നുവേണമായിരുന്നു നേരത്തെ യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ. എന്നാൽ പുതിയ സംവിധാനംവഴി സ്റ്റേഷനിൽനിന്നുതന്നെ റിസർവ് ചെയ്യാത്ത ടിക്കറ്റ് എടുക്കാൻ സാധിക്കും. അവസാന നിമിഷം ഓടി എത്തുന്നവർക്ക് പലപ്പോഴും തിരക്ക് കാരണം സ്‌റ്റേഷനിൽ നിന്ന് ടിക്കറ്റ്് കിട്ടാറില്ല. അങ്ങനെയുള്ളപ്പോൾ പലരും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുകയോ പിടിക്കപ്പെടുകയോ ചെയ്യാം. അല്ലെങ്കിൽ ടിക്കറ്റ് ഇല്ലാതെ പോകാൻ ഭയന്നിട്ട പലരും ട്രെയിനിൽ കയറാറില്ല. ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP