Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ നേതാക്കൾ ശുചീകരണ സന്ദേശം നൽകാൻ ചൂലുമായിറങ്ങുമ്പോൾ കണ്ടാൽ അറയ്ക്കുന്ന അഴുക്കുചാലിൽ ഇറങ്ങി നിന്ന് പുതുച്ചേരി മുഖ്യമന്ത്രിയുടെ ശുചീകരണം; നാരായണ സ്വാമിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വന്നതിന് പിന്നാലെ വന്നത് സമ്മിശ്ര പ്രതികരണം; 'സ്വച്ഛതാ ഹി സേവയുടെ' പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണത്തിന് നൂറിൽ നൂറ് മാർക്ക് !

ദേശീയ നേതാക്കൾ ശുചീകരണ സന്ദേശം നൽകാൻ ചൂലുമായിറങ്ങുമ്പോൾ കണ്ടാൽ അറയ്ക്കുന്ന അഴുക്കുചാലിൽ ഇറങ്ങി നിന്ന് പുതുച്ചേരി മുഖ്യമന്ത്രിയുടെ ശുചീകരണം; നാരായണ സ്വാമിയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വന്നതിന് പിന്നാലെ വന്നത് സമ്മിശ്ര പ്രതികരണം; 'സ്വച്ഛതാ ഹി സേവയുടെ' പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണത്തിന് നൂറിൽ നൂറ് മാർക്ക് !

മറുനാടൻ ഡെസ്‌ക്‌

പുതുച്ചേരി: രാജ്യത്തെ ഓരോ പൗരനും ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് ശുചിത്വം എന്നതും ശുചീകരണമെന്നത് ഓരോരുത്തരുടേയും കടമയാണെന്നും മഹാത്മാ ഗാന്ധി നമ്മെ പഠിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഇത് പ്രാവർത്തികമാക്കുന്നതിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ കേന്ദ്ര നേതാക്കൾ ചൂലുമായി ഇറങ്ങുന്നതും നാം കണ്ടതാണ്. സ്വച്ഛ് ഭാരത് ഉൾപ്പടെ മോദി സർക്കാർ കൊണ്ടു വന്ന പദ്ധതികൾക്ക് വൻ സ്വീകാര്യത കിട്ടുന്ന അവസരത്തിലാണ് വ്യത്യസ്ഥമായ രീതിയിൽ ശുചീകരണം നടത്തി പുതുച്ചേരി മുഖ്യമന്ത്രി ജനശ്രദ്ധ നേടുന്നത്.

വൃത്തിഹീനമായ അഴുക്കുചാലിൽ മൺവെട്ടിയുമായി ഇറങ്ങിയാണ് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സാമി ജനശ്രദ്ധ നേടുന്നത്. ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഇതിനോടകം രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ പൊതുജന പങ്കാളിത്തം കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ ആരംഭിച്ച 'സ്വഛതാ ഹി സേവ'യുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP