Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആശങ്കയൊഴിയാതെ കാശ്മീർ; ഷോപ്പിയാനിൽ ആപ്പിൾ വിൽപനക്കാരനെ വെടിവച്ചുകൊന്നു; വെടിയേറ്റ രണ്ടാമാൻ ചികിത്സയിൽ; ഗുരുതരമായി പരിക്കേന്ന് അശുപത്രി അധികൃതർ

ആശങ്കയൊഴിയാതെ കാശ്മീർ; ഷോപ്പിയാനിൽ ആപ്പിൾ വിൽപനക്കാരനെ വെടിവച്ചുകൊന്നു; വെടിയേറ്റ രണ്ടാമാൻ ചികിത്സയിൽ; ഗുരുതരമായി പരിക്കേന്ന് അശുപത്രി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കശ്മീർ; ആശങ്കയൊഴിയാതെ കാശ്മീരിൽ വീണ്ടും കൊലപാതകം. വെടിയേറ്റ് കൊല്ലപ്പെട്ടത് പഞ്ചാബിൽനിന്നുള്ള ആപ്പിൾ വിൽപനക്കാരൻ. കശ്മീരിലെ ഷോപ്പിയാനിലാണ് ാണ് ബുധനാഴ്ച രാത്രി ഏഴരയോടെ ചരൺജിത് സിങ് എന്നയാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. മറ്റൊരു കച്ചവടക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന സഞ്ജീവ് എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ പുൽവാമയിലെ ജില്ലാ ആശുപത്രിയിൽനിന്ന് ശ്രീനഗറിലെ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

അനന്ത്‌നാഗിൽ കഴിഞ്ഞ ദിവസമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 14 പേർക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ഫോൺ ബന്ധം പുനഃസ്ഥാപിച്ചത്. രണ്ട് മാസത്തെ നിരോധനത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ ഫോൺ ബന്ധം പുനഃസ്ഥാപിച്ചത്. കടുത്ത സൈനിക നിയന്ത്രണങ്ങൾക്കിടയിലും തുടരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത് മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് രാജസ്ഥാൻ ട്രക്ക് ഡ്രൈവറെ രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഒരാൾ പാക് തീവ്രവാദിയാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഇഷ്ടിക ചൂളയിലെ തൊഴിലാളിയായ സേതി കുമാർ എന്നയാളെയും അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പുറത്തുനിന്നുള്ള വ്യാപാരികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഡിജിപി ദിർഭാഗ് സിങ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP