Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൗമാരക്കാരൻ പബ്ജി കളിച്ച് കളഞ്ഞത് 16 ലക്ഷം രൂപ; മകനെ സ്കൂട്ടർ വർക്ക് ഷോപ്പിൽ പണിക്ക് വിട്ട് മാതാപിതാക്കൾ

കൗമാരക്കാരൻ പബ്ജി കളിച്ച് കളഞ്ഞത് 16 ലക്ഷം രൂപ; മകനെ സ്കൂട്ടർ വർക്ക് ഷോപ്പിൽ പണിക്ക് വിട്ട് മാതാപിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

പബ്ജി കളിച്ച് 16 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ 17കാരനെ സ്കൂട്ടർ വർക്ക് ഷോപ്പിൽപണിക്ക് വിട്ട് മാതാപിതാക്കൾ. പഞ്ചാബിലാണ് കൗമാരക്കാരൻ പബ്ജി കളിച്ച് മാതാപിതാക്കളുടെ 16 ലക്ഷം രൂപ കളഞ്ഞത്. കളിക്കിടെ, പുതിയ ആയുധങ്ങൾ, വസ്ത്രങ്ങൾ, വിവിധ സ്‌കിനുകൾ, ടൂർണമെന്റ് പാസുകൾ എന്നിവ വാങ്ങാനായാണ് പയ്യൻ ഈ തുക ചെലവാക്കിയത്. പിതാവിന്റെ ഫോൺ ഓൺലൈൻ പഠനത്തിന് എന്ന പേരിൽ വാങ്ങിയാണ് കുട്ടി പബ്ജി കളിച്ചത്.

മാതാപിതാക്കളോട് ലോക്ക്ഡൗൺ സമയത്ത് പഠിക്കാനാണെന്ന് പറഞ്ഞാണ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നത്. ബാങ്ക് വിവരങ്ങളും കാർഡ് വിവരങ്ങളും ഫോണിൽ തന്നെ ഉണ്ടായിരുന്നതിനാൽ ഓൺലൈൻ പണമിടപാടുകൾ നടത്തുന്നത് അവന് എളുപ്പമായി. ഒരു മാസം കൊണ്ടാണ് ഭൂരിഭാഗം പണമിടപാടുകളും നടത്തിയത്. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതും ഇടപാടുകൾ നടത്തിയതും സംബന്ധിച്ച വിവരങ്ങൾ മാതാപിതാക്കൾ അറിഞ്ഞത്. പണമിടപാടുകളുടെ എസ്എംഎസുകൾ മാതാപിതാക്കളുടെ ഫോണിൽ നിന്നും പയ്യൻ നീക്കം ചെയ്യുമായിരുന്നു. അക്കൗണ്ടിൽ പണം നഷ്ടപ്പെട്ടത് അറിയാതിരിക്കാൻ അക്കൗണ്ടുകളിൽ നിന്നും പരസ്പരം പണം മാറ്റിവെക്കുകയും ചെയ്തു. അമ്മയുടെ പ്രൊവിഡന്റ് ഫണ്ടും സ്വന്തം ബാങ്ക് അക്കൗണ്ടും കൗമാരക്കാരൻ കാലിയാക്കി.

ചെയ്ത കുറ്റത്തിന് ശിക്ഷയായി മകനെ ഒരു സ്‌കൂട്ടർ റിപ്പയർ ഷോപ്പിൽ ജോലിക്ക് അയച്ചിരിക്കുകയാണ് താനെന്ന് അച്ഛൻ പറഞ്ഞു. പഠിക്കാൻ പോലും ഫോൺ അവന് കൊടുക്കില്ലെന്നും. പണം ഉണ്ടാക്കുന്നത് എത്ര പ്രയാസകരമാണെന്ന് അവൻ മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മകന്റെ ഭാവിക്ക് വേണ്ടി ശേഖരിച്ച പണമായിരുവെന്നും തന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യമായി കളിക്കാനാവുന്ന പബ്ജിയുടെ പ്രധാന വരുമാനം ആപ്ലിക്കേഷനുള്ളിലെ വിൽപനകളാണ്. കൗമാരക്കാർക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഈ ഗെയിം അവർക്കിടയിൽ ആസക്തിയുണ്ടാക്കുന്നുവെന്ന് ആരോപണമുണ്ട്. ഇന്ത്യയിൽ ഏറെ ജനപ്രിയമായ ബാറ്റിൽ റൊയേൽ ഗെയിമായ പബ്ജി സൗജന്യമായി ആർക്കും കളിക്കാമെങ്കിലും അതിൽ പുതിയ ആയുധങ്ങൾ, വസ്ത്രങ്ങൾ, വിവിധ സ്‌കിനുകൾ, ടൂർണമെന്റ് പാസുകൾ ഉൾപ്പടെയുള്ളവയ്ക്കായി ഉപയോക്താക്കളുടെ താൽപര്യാർത്ഥം വാങ്ങാവുന്ന ചില സൗകര്യങ്ങളുണ്ട്. അവ വാങ്ങുന്നതിന് വേണ്ടിയാണ് ഈ കൗമാരക്കാരൻ പണം ചെലവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP