Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താങ്ങുവില ലംഘിച്ചാൽ പിഴയും മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും; കേന്ദ്രസർക്കാരിന്റെ കാർഷിക നയമത്തെ പൂർണമായും തള്ളി പുതിയ കാർഷിക ബില്ലുകൾ പാസാക്കി പഞ്ചാബ്: കർഷകരെ ചൂഷണം ചെയ്യുന്നവർക്കും ശിക്ഷ

താങ്ങുവില ലംഘിച്ചാൽ പിഴയും മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും; കേന്ദ്രസർക്കാരിന്റെ കാർഷിക നയമത്തെ പൂർണമായും തള്ളി പുതിയ കാർഷിക ബില്ലുകൾ പാസാക്കി പഞ്ചാബ്: കർഷകരെ ചൂഷണം ചെയ്യുന്നവർക്കും ശിക്ഷ

സ്വന്തം ലേഖകൻ

ഛണ്ഡിഗഡ്: മോദിസർക്കാരിന്റെ കാർഷിക നിയമത്തെ തള്ളിക്കളഞ്ഞ് മൂന്ന് പുതിയ കാർഷിക ബില്ലുകൾ പാസാക്കി പഞ്ചാബ് സർക്കാർ. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കേന്ദ്ര നിയമത്തിനെതിരായ പ്രമേയവും സഭ പാസാക്കി. ഇതോടെ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തെ പൂർണമായും തള്ളിക്കളയുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറി.

പുതിയ കാർഷിക ബിൽ പ്രകാരം പഞ്ചാബിൽ സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാൾ കുറഞ്ഞ വിലയിൽ കാർഷിക ഉത്പന്നങ്ങളുടെ വിൽപന കരാർ ഉണ്ടാക്കുന്നത് കുറ്റകരമാകും. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ഉത്പന്നങ്ങളുടെ താങ്ങുവില എടുത്തുകളയുന്നതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.

നിയമം ലംഘിക്കുന്നവർക്ക് പിഴയും മൂന്ന് വർഷം വരെ തടവ് ശിക്ഷയും വിഭാവനം ചെയ്യുന്നതാണ് പുതിയ ബില്ലുകൾ. താങ്ങുവിലയെക്കാൾ താഴ്ന്ന വിലയിൽ ഉത്പന്നങ്ങൾ വിൽക്കാനായി കർഷകരെ ചൂഷണം ചെയ്യുന്നവർക്കും ശിക്ഷ ലഭിക്കും. ഭക്ഷ്യ ധാന്യങ്ങളുടെ പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും തടയും. രണ്ടര ഏക്കർ വരെയുള്ള കാർഷിക ഭൂമികളുടെ ജപ്തി ഒഴിവാക്കുകയും ചെയ്തു.

കർഷകരെ ദുരുത്തിലാക്കാനോ നശിപ്പിക്കാനോ അനുവദിക്കില്ലെന്നും തന്റെ സർക്കാരിനെ പിരിച്ചുവിടുമെന്ന് ഭയപ്പെടുന്നില്ലെന്നുമാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് കേന്ദ്ര നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഭയിൽ വ്യക്തമാക്കിയത്. സഭ പാസാക്കിയ മൂന്ന് ബില്ലുകളും നിയമമായി മാറാൻ പഞ്ചാബ് ഗവർണർ വി.പി സിങ് ബഡ്നോറിന്റെ അനുമതി കൂടി ആവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP