Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചാബിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി; അകാലിദൾ ബിജെപി സഖ്യത്തിനെതിരെ കോൺഗ്രസ് തരംഗം; കോൺഗ്രസ് കൃത്രിമം കാണിക്കുന്നുവെന്ന് ആരോപണം

പഞ്ചാബിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി; അകാലിദൾ ബിജെപി സഖ്യത്തിനെതിരെ കോൺഗ്രസ് തരംഗം; കോൺഗ്രസ് കൃത്രിമം കാണിക്കുന്നുവെന്ന് ആരോപണം

ചണ്ഡീഗഡ്: പഞ്ചാബ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തെ നിലംപരിശാക്കി കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിൽ മത്സരിച്ച ബിജെപിക്ക് നിലം തൊടാനായില്ല. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്. ഓരോ പ്രദേശങ്ങൾ തിരിച്ചുള്ള കൃത്യമായ ഔദ്യോഗികമായ കണക്കുകൾ ലഭ്യമായിട്ടില്ല.

നേരത്തെ ഭരണകക്ഷിയായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതായി പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദൾ ആരോപിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ബൂത്തുകൾ പിടിച്ചെടുത്തതായും പൊലീസ് നോക്കുകുത്തികളായി നിന്നതായും മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ആരോപിച്ചിരുന്നു.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് അകാലി പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 50000 പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP