Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

'യുവാവിനെ കൊലപ്പെടുത്തിയത് ഞങ്ങൾ തന്നെ; 25 റൗണ്ട് വെടിയുതിർത്ത ഞങ്ങൾക്ക് 100 റൗണ്ട് വെടിയുതിർക്കാനും മടിയില്ല'; 26കാരനെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഗുണ്ടാ സംഘം

'യുവാവിനെ കൊലപ്പെടുത്തിയത് ഞങ്ങൾ തന്നെ; 25 റൗണ്ട് വെടിയുതിർത്ത ഞങ്ങൾക്ക് 100 റൗണ്ട് വെടിയുതിർക്കാനും മടിയില്ല'; 26കാരനെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഗുണ്ടാ സംഘം

മറുനാടൻ ഡെസ്‌ക്‌

അമൃത്സർ: യുവാവിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്‌ബുക്ക് പോസ്റ്റുമായി ഗുണ്ടാ സംഘം. ഞങ്ങളാണ് കൊലപാതകം നടത്തിയതെന്നും ഇതിന്റെ പേരിൽ ഒരു നിരപരാധി പോലും കുടുങ്ങരുതെന്നും ഹർവിന്ദർ സിങ് സന്ദു എന്നയാൾ ഫേസ്‌ബുക്കിൽ കുറിച്ചു. അമൃത്സറിലാണ് 26കാരനായ യുവാവിനെ രണ്ടംഗ സംഘം കഴിഞ്ഞ ദിവസം വെടിവെച്ച് കൊലപ്പെടുത്തിയത്. പാണ്ഡോരി സ്വദേശി മൻദീപ് സിങ് എന്ന യുവാവ് സ്‌കൂട്ടറിൽ തന്റെ വീട്ടിലേക്ക് വരുന്നതിനിടെ ആയിരുന്നു ആക്രമണം.

എട്ടു വെടിയുണ്ടകളാണ് മൻദീപിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. കൊലയാളികളെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് പുറത്തു വന്നത്. പഴയ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നു പോസ്റ്റിൽ പറയുന്നു. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്ന് അമൃത്സർ റൂറൽ എസ്എസ് അറിയിച്ചു.

ഞങ്ങളാണ് പാണ്ഡോരിയിലെ കൊലപാതകം നടത്തിയത്. ഈ കൊല, ഞങ്ങളുടെ അന്തസ്സിനെ കരുതിയാണ്. 25 റൗണ്ട് വെടിയുതിർക്കാൻ കഴിയുമെങ്കിൽ ഞങ്ങൾ 100 റൗണ്ട് വെടിയുതിർത്തിരിക്കും. ആരും ഭാവിയിൽ ഇത്തരം തെറ്റ് ചെയ്യരുത്. ഇതേ വിധിതന്നെയായിരിക്കും അയാൾക്കും കിട്ടുക. പൊലീസ് നടപടിയെടുക്കണം. എന്നാൽ ഇതിന്റെ പേരിൽ ഒരു നിരപരാധിയും കുടുങ്ങരുതെന്നാണ് ഹർവിന്ദർ സിങ് സന്ദു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP