Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരു രവിദാസ് ജയന്തി ആഘോഷങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതാക്കൾ; പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു; പുതുക്കിയ തീയ്യതി ഫെബ്രുവരി 20

ഗുരു രവിദാസ് ജയന്തി ആഘോഷങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതാക്കൾ; പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു; പുതുക്കിയ തീയ്യതി ഫെബ്രുവരി 20

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 20ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പതിനാലാണ് തെരഞ്ഞെടുപ്പ് നടത്താൻ ആദ്യം തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും വിവിധ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഗുരു രവിദാസ് ജയന്തിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ആറ് ദിവസത്തേക്കെങ്കിലും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു മുഖ്യമന്ത്രി ചന്നി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ജദനസംഖ്യയുടെ 32 ശതമാനം വരുന്ന ദലിത് വിഭാഗത്തിൽപ്പെട്ടവർ ഫെബ്രുവരി 10മുതൽ 16വരെ ബനാറസ് തീർത്ഥാടനത്തിന് പോകുന്ന സമയാണ്. പതിനാലിന് തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ, ഇവരുടെ വോട്ട് ചെയ്യാനുള്ള അവകാശം ഹനിക്കപ്പെടുമെന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപിയും അമരീന്ദർ സിങ്ങിന്റെ പാർട്ടി പഞ്ചാബ് ലോക് കോൺഗ്രസും രംഗത്തുവന്നിരുന്നു. ഫെബ്രുവരി 16നാണ് ഗുരു രവിദാസ് ജയന്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP