Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവത്ക്കരണ പോസ്റ്ററിൽ വധശിക്ഷ കാത്ത് കിടക്കുന്ന കുറ്റവാളിയും; പോസ്റ്ററിൽ ഉള്ളത് നിർഭയ കേസിലെ പ്രതി മുകേഷ് സിംങ് എന്ന് തിരിച്ചറിഞ്ഞത് വെള്ളിയാഴ്‌ച്ച മാത്രം; അന്വേഷണം നേരിടുന്നത് പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവത്ക്കരണ പോസ്റ്ററിൽ വധശിക്ഷ കാത്ത് കിടക്കുന്ന കുറ്റവാളിയും; പോസ്റ്ററിൽ ഉള്ളത് നിർഭയ കേസിലെ പ്രതി മുകേഷ് സിംങ് എന്ന് തിരിച്ചറിഞ്ഞത് വെള്ളിയാഴ്‌ച്ച മാത്രം; അന്വേഷണം നേരിടുന്നത് പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: പഞ്ചാബ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററിൽ രാജ്യം നടുക്കിയ നിർഭയ കേസിലെ പ്രതിയുടെ ഫോട്ടോയും ഉൾപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അബന്ധത്തിൽ കംപ്യൂട്ടറിൽനിന്നും എത്തിയതാവും പടമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ഫോട്ടോയുമായാണ് പഞ്ചാബ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടു ബോധവൽകരണ പോസ്റ്റർ. ഡൽഹിയിൽ 2012 ഡിസംബറിൽ ഓടുന്ന ബസിൽ പെൺകുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബസ് ഡ്രൈവർ മുകേഷ് സിങ്ങിന്റെ ചിത്രവും രണ്ടു പ്രശസ്തരുടെ ചിത്രങ്ങളും വച്ചാണു പോസ്റ്ററടിച്ചത്.

ഏറെ നാളായി ജില്ലാആസ്ഥാനത്ത് തുടരുന്ന പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത് ലോകം തന്നെ നടുങ്ങിയ ബലാൽസംഗ കൊലപാതകകേസിലെ പ്രതി മുകേഷ് സിംങിന്റേതാണെന്ന് വെള്ളിയാഴ്ച ഒരാൾ കണ്ടെത്തുകയായിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ബോധവൽക്കരണ പരിപാടിയിലാണ് ഈ ഗുരുതര പിഴവുണ്ടായത്. വോട്ടുചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രചിപ്പിക്കുന്നതാണ് ബാനറുകളും പോസ്റ്ററുകളും.

നിർഭയയെ ബലാൽസംഗംചെയ്ത സമയം ബസ് ഓടിക്കുകയും പിന്നീട് അതിൽഭാഗഭാക്കാവുകയും ചെയ്തതായി കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ടയാളാണ് മുകേഷ് സിംങ്. വധശിക്ഷക്കെതിരെ നൽകിയ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു. വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാനുദ്ദേശിച്ചുള്ളതായിരുന്നെങ്കിലും പടം മാറിപ്പോയതു മൂലം പഞ്ചാബ് തിരഞ്ഞെടുപ്പു കമ്മിഷൻ രൂക്ഷവിമർശനം നേരിടുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP