Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഭർത്താവിന്റെ നിരപരാധിത്വം ബോധ്യമുണ്ടെന്ന് പുനിത; വിവാഹ മോചനം വേണ്ടത് അക്ഷയ് സിങ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹമില്ലാത്തതിനാൽ; നിർഭയ കേസിൽ തൂക്കുകയർ കാത്ത്കഴിയുന്ന പ്രതിയുടെ ഭാര്യ വിവാഹ മോചനം തേടി കോടതിയിൽ

ഭർത്താവിന്റെ നിരപരാധിത്വം ബോധ്യമുണ്ടെന്ന് പുനിത; വിവാഹ മോചനം വേണ്ടത് അക്ഷയ് സിങ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹമില്ലാത്തതിനാൽ; നിർഭയ കേസിൽ തൂക്കുകയർ കാത്ത്കഴിയുന്ന പ്രതിയുടെ ഭാര്യ വിവാഹ മോചനം തേടി കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഔറംഗാബാദ്: നിർഭയ കേസിലെ പ്രതിയുടെ ഭാര്യ വിവാഹ മോചനം തേടി കോടതിയിൽ. 20ന് വധശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികളിൽ ഒരാളായ അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിതയാണ് വിവാഹ മോചനം വേണമെന്ന ആവശ്യവുമായി കുടുംബകോടതിയിൽ എത്തിയത്. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെയാണ് ഇവർ സമീപിച്ചിരിക്കുന്നത്. ഭർത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അക്ഷയ് സിങ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിവാഹമോചനം നൽകണമെന്നും ഇവർ പറയുന്നു.

ബിഹാറിലെ ഔറംഗാബാദിലെ ലഹാങ് കർമ ഗ്രാമത്തിലെ വാസിയാണ് അക്ഷയ് കുമാർ സിങ്. 2012 ഡിസംബർ 16 ന് നടന്ന ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളിൽ ഒരാളാണ് അക്ഷയ് സിങ് ഠാക്കറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചന ഹർജിയിൽ പുനിത പറയുന്നു. അക്ഷയുടെ കുടുംബാംഗങ്ങളോട് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി അവസാനമായി കാണാനുള്ള ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കത്തയച്ചിട്ടുണ്ട്. നാലുപ്രതികളിൽ മുകേഷ്, പവൻ, വിനയ് എന്നിവർ കുടുംബാഗങ്ങളുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതികളെ മാർച്ച് 20-ന് രാവിലെ അഞ്ചരയ്ക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റാനാണ് ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കേസിലെ മൂന്ന് പ്രതികൾ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ.) സമീപിച്ചിരുന്നു. വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് കുമാർ സിങ് എന്നീ പ്രതികളാണ് അഡ്വ. എ.പി. സിങ് വഴി ഐ.സി.ജെ.യെ സമീപിച്ചത്. കേസിൽ നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്ന് പരാതിയിൽ ആരോപിച്ചു.

രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു പ്രതികൾ. രണ്ട് ആഴ്ച ജീവന് വേണ്ടി മല്ലടിച്ച ശേഷമാണ് പെൺകുട്ടി മരണത്തിന ്കീഴടങ്ങിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.

ദ്വാരകയിൽ നിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്ത് നിന്ന പെൺകുട്ടിക്കും സുഹൃത്തിനും ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുട സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.

പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് പെൺകുട്ടിയെയും സുഹൃത്തിനെയും ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി 11 മണിയോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്ത് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP