Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുനെ ഇൻഫോസിസിൽ യുവതി പീഡനത്തിനിരയായതു ചീത്രീകരിച്ചത് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാൻ: വിചിത്ര വാദവുമായി പ്രതിയുടെ ഭാര്യ

പുനെ ഇൻഫോസിസിൽ യുവതി പീഡനത്തിനിരയായതു ചീത്രീകരിച്ചത് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാൻ: വിചിത്ര വാദവുമായി പ്രതിയുടെ ഭാര്യ

പുനെ: പീഡനത്തിനിരയായ യുവതിയുടെ വീഡിയോ പകർത്തിയത് മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാനെന്നു പ്രതിയുടെ ഭാര്യ. പുനെ ഇൻഫോസിസ് ക്യാമ്പസിൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിലാണ് വിചിത്രവാദവുമായി പ്രതിയുടെ ഭാര്യ എത്തിയത്.

സംഭവത്തിന്റെ നിജസ്ഥിതി മേലുദ്യോഗസ്ഥരെ ധരിപ്പിക്കാനാണു വീഡിയോ എടുത്തതെന്നു പ്രതി പ്രകാശ് മഹാദികിന്റെ ഭാര്യ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യത്തിൽ പ്രകാശ് നിരപരാധിയാണെന്നും അവർ അവകാശപ്പെട്ടു.

റെസ്റ്റ് റൂമിൽ പീഡനത്തിൽ നിന്നു രക്ഷിക്കാനായി താൻ വിളിച്ചു വരുത്തിയയാൾ രക്ഷിക്കുന്നതിനു പകരം വിഡിയോ എടുക്കുകയായിരുന്നുവെന്നാണ് പൂണെ ഇൻഫോസിസ് ക്യാംപസിൽ പീഡനത്തിനിരയായ യുവതി ആരോപിച്ചത്.

റെസ്റ്റ്‌റൂമിൽ വച്ച് കൈ കഴുകുകയായിരുന്ന തന്റെ ദേഹത്തേക്ക് ഒരാൾ ചാടി വീഴുകയായിരുന്നു. തന്റെ വസ്ത്രങ്ങൾ മാറ്റുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. സഹായത്തിനായി നിലവിളിച്ചപ്പോൾ മറ്റൊരാൾ അവിടേക്കു വന്നു. എന്നാൽ സഹായിക്കുന്നതിനു പകരം ആ ദൃശ്യങ്ങൾ വിഡിയോയിൽ എടുക്കുന്നതിനാണ് അയാൾ ശ്രമിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

നിങ്ങളുടെ സഹോദരിക്കു തുല്യമാണ് ഞാൻ എന്നു പറഞ്ഞിട്ടും അയാൾ കേട്ടില്ല. ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പിന്നീട് ഈ ചിത്രങ്ങളും വിഡിയോകളും കാട്ടി അവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പൊലീസിനോടു പറഞ്ഞാൽ അതു പരസ്യമാക്കുമെന്നായിരുന്നു ഭീഷണിയെന്നും യുവതി ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണു പ്രതിയുടെ ഭാര്യ മറ്റൊരു വാദവുമായി രംഗത്തെത്തിയത്. ഇൻഫോസിസ് ക്യാംപസ് പരിസരത്ത് നടക്കുന്ന തെറ്റായ കാര്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുകയെന്ന ഉദ്ദേശത്തോടെയാണ് തന്റെ ഭർത്താവ് വിഡിയോ പകർത്തിയതെന്നും സ്വപ്ന മഹാദിക് അവകാശപ്പെട്ടു. പീഡനദൃശ്യം വിഡിയോയിൽ പകർത്തിയതായി യുവതി അറിയിച്ചതിനെ തുടർന്ന് പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്യാംപസിലെ ടോയ്‌ലറ്റിൽ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിന് തെളിവായി വിഡിയോയിൽ പകർത്തുകയായിരുന്നുവെന്നാണ് ഭർത്താവ് പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. എന്നാൽ, സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിന് മുൻപേ അറസ്റ്റ് ചെയ്ത് കേസുകൾ കെട്ടിച്ചമച്ചുവെന്നും ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP