Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഫാൽ അഴിമതിയുടെ ചുരുളഴിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെന്ന് പറഞ്ഞ് പുസ്തകത്തിന്റെ മുഴുവൻ പ്രതികളും പിടിച്ചെടുത്തു; പൊലീസ് നടപടിയെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; പ്രകാശനം തടഞ്ഞത് ശാസ്ത്ര എഴുത്തുകാരൻ എസ് വിജയന്റെ രാജ്യത്തെ സ്വാധീനിച്ച റഫാൽ അഴിമതി എന്ന തമിഴ് പുസ്തകം

റഫാൽ അഴിമതിയുടെ ചുരുളഴിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെന്ന് പറഞ്ഞ് പുസ്തകത്തിന്റെ മുഴുവൻ പ്രതികളും പിടിച്ചെടുത്തു; പൊലീസ് നടപടിയെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; പ്രകാശനം തടഞ്ഞത് ശാസ്ത്ര എഴുത്തുകാരൻ എസ് വിജയന്റെ രാജ്യത്തെ സ്വാധീനിച്ച റഫാൽ അഴിമതി എന്ന തമിഴ് പുസ്തകം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: റഫാൽ ഇടപാടിനെക്കുറിച്ചുള്ള പുസ്തകത്തിന് പൊലീസ് വിലക്കേർപ്പെടുത്തിയ നടപടി വിവാദമാകുന്നു. 'രാജ്യത്തെ സ്വാധീനിച്ച റഫാൽ അഴിമതി' എന്ന പേരിൽ ശാസ്ത്ര എഴുത്തുകാരൻ എസ് വിജയൻ, തമിഴിൽ രചിച്ച പുസ്തകത്തിനാണ് വിലക്ക്. റഫാൽ കരാറും തുടർന്ന് ഉയർന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാം വിശദമായി പുസ്തകത്തിൽ വിശദീകരിക്കുന്നുവെന്നാണ് പ്രസാധകരായ ഭാരതി പബ്ലിക്കേഷൻസ് പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയെന്ന് ചൂണ്ടിക്കാട്ടി പുസ്തകത്തിന്റെ ചെന്നൈയിലെ പ്രകാശനം തടഞ്ഞ തമിഴ്‌നാട് പൊലീസ് എല്ലാ പ്രതികളും കണ്ടുകെട്ടി. എന്നാൽ ഇത്തരമൊരു പൊലീസ് നടപടിയെക്കുറിച്ച് അറിയില്ലെന്ന് തമിഴ്‌നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹൂ വ്യക്തമാക്കിയതോടെ സംഭവം വിവാദമായിരിക്കുകയാണ്.

ഇന്ന് വൈകിട്ട് ആറ് മണിക്ക് ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം പുസ്തക പ്രകാശനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രകാശന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പേ ഫ്‌ളയിങ്ങ് സ്‌ക്വാഡും പൊലീസും ചെന്നൈയിലെ ഭാരതി പബ്ലിക്കേഷൻസ് ഓഫീസിലേക്ക് എത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചെന്ന് അറിയിച്ച പൊലീസ് പുസ്തകത്തിന്റെ 142 പകർപ്പുകളും പിടിച്ചെടുത്തു. ചന്നൈയിലെ കേരള സമാജം സ്‌കൂളിലാണ് ആദ്യം പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും സ്‌കൂൾ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് വേദി പ്രസാധകരായ ഭാരതി പബ്ലിക്കേഷൻസിന്റെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.

എന്നാൽ പൊലീസ് നടപടിയെക്കുറിച്ച് അറിയുകയേ ഇല്ലെന്നാണ് തമിഴ്‌നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹൂ പറയുന്നത്. ജൂനിയർ ഓഫീസർമാരിൽ ആരെങ്കിലും നിർദ്ദേശം നൽകിയിരുന്നോ എന്ന് അറിയില്ലെന്നും പരിശോധിക്കുകയാണെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പോലും അറിയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ പൊലീസ് നടപടി എടുത്തതിലെ സംശയമാണ് ബാക്കിയാകുന്നത്.
മേം ഭീ ചൗകീദാർ എന്നെഴുതിയ ചായക്കപ്പുകൾ വിതരണം ചെയ്തതിന്റെ പേരിൽ റെയിൽവേ മന്ത്രാലയത്തിനും നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബോർഡിങ് പാസ്സുകൾ വിതരണം ചെയ്തതിന് എയർ ഇന്ത്യക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കുന്ന 'പിഎം നരേന്ദ്ര മോദി' എന്ന ചിത്രത്തിന്റെ റിലീസ് തൽക്കാലത്തേക്ക് വിലക്കണമെന്ന കോൺഗ്രസ് ആവശ്യത്തിൽ ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയുമെടുത്തിട്ടില്ല.മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസിന്റെ വാദം. ചിത്രത്തിൽ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീർത്തിച്ചുകൊണ്ടുള്ള രംഗങ്ങളുണ്ടെന്നും ചിത്രം പ്രദർശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയും. ദർശൻ കുമാർ, ബൊമാൻ ഇറാനി, പ്രശാന്ത് നാരായണൻ, സെറീന വഹാബ്, ബർഖ ബിഷ്ത് സെൻഗുപ്ത, അൻജൻ ശ്രീവാസ്തവ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രിൽ 12ന് തീയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP