Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടർന്ന് റിഫൈനറികളുടെ പ്രവർത്തനം നിലച്ചു; ഇന്ധന ടാങ്കറുകളും നിശ്ചലം; വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ നീങ്ങുന്നത് വലിയ ഇന്ധന പ്രതിസന്ധിയിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ തുടർന്ന് റിഫൈനറികളുടെ പ്രവർത്തനം നിലച്ചു; ഇന്ധന ടാങ്കറുകളും നിശ്ചലം; വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ നീങ്ങുന്നത് വലിയ ഇന്ധന പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന റിഫൈനറികളും എണ്ണ ഉൽപാദന സംവിധാനങ്ങളും അടച്ചതോടെ മേഖല കടക്കുന്നത് രൂക്ഷമായ പ്രതിസന്ധിയിലേക്ക്. പ്രക്ഷോഭം തുടരുകയാണെങ്കിൽ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ധന വിതരണം പൂർണമായും നിലയ്ക്കും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) അസമിലെ ഡിഗ്ബോയ് റിഫൈനറി അടച്ചുപൂട്ടി. ഗുവാഹത്തി യൂണിറ്റ് കുറഞ്ഞ തോതിലാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. മേഖലയിലെ മറ്റൊരു പൊതുമേഖല എണ്ണ കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് എൽപിജി ഉത്പാദനം നിർത്താൻ നിർബന്ധിതരാവുകയും ക്രൂഡ് ഓയിൽ ഉത്പാദനം 15-20 ശതമാനം കുറയുകയും ചെയ്തു. പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സഹകരിക്കണമെന്ന് ഓയിൽ ഇന്ത്യ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

പരിമിതമായ സംഭരണ ശേഷിയുള്ളതിനാൽ, ഉൽപ്പന്നങ്ങൾ ഒഴിപ്പിക്കാനാകുന്നില്ലെങ്കിൽ ഉത്പാദനം കുറയ്ക്കാനാണ് എണ്ണ കമ്പനികളുടെ തീരുമാനം. ഇതേ കാരണത്താൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് എൽപിജി ഉത്പാദനം നിർത്തിവച്ചിരിക്കുകയാണെന്നും റിഫൈനറികളിലും ഓയിൽ ഇൻസ്റ്റാലേഷനുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഹാജർനില കുറവാണെന്നും കമ്പനി പറയുന്നു.

വ്യാഴാഴ്ച ഒരു ജീവനക്കാരനും ഡ്യൂട്ടിക്ക് ഓയിൽ ഇന്ത്യയുടെ റിഫൈനറിയിൽ എത്തിയില്ല, വെള്ളിയാഴ്ച ഹാജർ നില താഴെയായിരുന്നു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗുവാഹത്തിയിലെയും ഡിഗ്ബോയിയിലെയും ഐഒസി റിഫൈനറികളിൽ നിന്നും പ്രതിഷേധക്കാർ ജീവനക്കാരെ ബലമായി പിൻവലിച്ചു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആസാമിലെ മൂന്നാമത്തെ റിഫൈനറിയായ ബോംഗൈഗാവിൽ നടന്നുവന്നിരുന്ന അറ്റകുറ്റപ്പണി നിർത്തിവച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥർക്ക് ജോലിയിൽ എത്താൻ കഴിയാത്തതിനാൽ എല്ലാ ഡ്രില്ലിങ് പ്രവർത്തനങ്ങളും ഓയിൽ ഇന്ത്യ നിർത്തിവച്ചു. ഓയിൽ ഇന്ത്യയാണ് പ്രധാനമായും ഐഒസിയുടെ ദിഗ്‌ബോയ് റിഫൈനറിയിലേക്കും, ബിപിസിഎൽ ന്റെ നുമലിഗാർഹ് യൂണിറ്റിലേക്കും ക്രൂഡ് വിതരണം ചെയ്യുന്നത്. ഓയിൽ ഇന്ത്യയിൽ തൊഴിൽ മുടങ്ങിയാൽ ഈ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം ഭീമമാകും.

റിഫൈനറികളിൽ നിന്ന് നോർത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ടാങ്കറുകളുടെയും ട്രക്കുകളുടെയും സർവീസ് പ്രക്ഷോഭം മൂലം മുടങ്ങിയിരിക്കുകയാണ്. ഇത്തരം ടാങ്കറുകൾക്ക് നേരെ ആക്രമണം ഉണ്ടകുക കൂടി ചെയ്താൽ സ്ഥിതി രൂക്ഷമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP