Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പബ്ജി ആരാധകർക്ക് സന്തോഷവാർത്ത; പബ്ജി ലൈറ്റ് ഇന്ത്യയിലേക്ക്; ഇനി എല്ലാ കംപ്യൂട്ടറുകളിലും സൗജന്യമായി കളിക്കാം; മഞ്ഞ് പശ്ചാത്തലമായുള്ള വിക്കെന്റി പബ്ജി ലൈറ്റിൽ ഉണ്ടാവില്ല; കളിക്കാൻ കുറഞ്ഞത് 4 ജിബി സ്റ്റോറേജ് സ്പേസ് മതി; ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതിന് ആദ്യം പബ്ജി ലൈറ്റ് ലോഞ്ചർ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും

പബ്ജി ആരാധകർക്ക് സന്തോഷവാർത്ത; പബ്ജി ലൈറ്റ് ഇന്ത്യയിലേക്ക്; ഇനി എല്ലാ കംപ്യൂട്ടറുകളിലും സൗജന്യമായി കളിക്കാം; മഞ്ഞ് പശ്ചാത്തലമായുള്ള വിക്കെന്റി പബ്ജി ലൈറ്റിൽ ഉണ്ടാവില്ല; കളിക്കാൻ കുറഞ്ഞത് 4 ജിബി സ്റ്റോറേജ് സ്പേസ് മതി; ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതിന് ആദ്യം പബ്ജി ലൈറ്റ് ലോഞ്ചർ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയിലെ പബ്ജി ആരാധകർക്ക് സന്തോഷ വാർത്ത. ജനപ്രിയ ഗെയിം പബ്ജിയുടെ എല്ലാ കംപ്യൂട്ടറുകളിലും ഉപയോഗിക്കാൻ സാധിക്കുന്ന പബ്ജി ലൈറ്റ് പതിപ്പ് ഉടൻ ഇന്ത്യയിലെത്തും. പബ്ജി ലൈറ്റിന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പബ്ജിയുടെ ലാപ്‌ടോപ്പ്,ഡെസ്‌ക്ടോപ്പ് പതിപ്പിന് ഇന്ത്യയിൽ വില 1000ത്തിന് അടുത്താണ്. ഇപ്പോൾ ഇതാ പബ്ജിയുടെ പേഴ്‌സണൽ കമ്പ്യൂട്ടർ സൗജന്യ പതിപ്പും ഇറക്കുന്ന ഗെയിമിന്റെ നിർമ്മാതാക്കളായ ടെൻസെന്റ്. തായ്‌ലന്റിൽ ഇതിന്റെ ആദ്യ പതിപ്പ് പബ്ജി ലൈറ്റ് എന്ന പേരിൽ ഇറക്കിയത്. പിന്നാലെ ഹോങ്കോങ്ങ്, തായ്വാൻ, ബ്രസീൽ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഈ പതിപ്പ് ഇറങ്ങി. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്ക് പബ്ജി പുതിയ പതിപ്പ് എത്തിക്കുക.

മുൻനിര കംപ്യൂട്ടറുകളിലേത് പോലെ വലിയ ഗ്രാഫിക്സ്, റാം, സ്റ്റോറേജ് സൗകര്യങ്ങളില്ലാത്ത സാധാരണ പേഴ്സണൽ കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പബ്ജി ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. യഥാർത്ഥ പബ്ജിയുടെ അതേ അനുഭവം തന്നെയായിരിക്കും പബ്ജി ലൈറ്റിലും ലഭിക്കുക. മാത്രവുമല്ല പബ്ജിയുടെ മൊബൈൽ പതിപ്പിനെ പോലെ പബ്ജി ലൈറ്റ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് കളിക്കാനും സാധിക്കും.

പബ്ജിയും പബ്ജി ലൈറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം നേരത്തെ സൂചിപ്പിച്ച പോലെ ശക്തിയേറിയ പ്രൊസസറും ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റും പബ്ജി ലൈറ്റിന് വേണ്ട എന്നുള്ളതാണ്. എന്നാൽ കുറഞ്ഞത് ഐ3 പ്രൊസസർ, ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 4000, ഡയറക്ട് എക്സ് 11 ഗ്രാഫിക്സ് എന്നിവയുള്ള കംപ്യൂട്ടർ ആയിരിക്കണം.

അധികം വൈകാതെ ഈ പതിപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ഈ പതിപ്പ് ലഭ്യമാകും. ഇതിന്റെ സൂചനമായി പബ്ജി ഇന്ത്യയുടെ പേജിൽ ഉടൻ വരുന്നു എന്ന പോസ്റ്റർ ഇട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ കൃത്യമായ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിലെ പിസി പതിപ്പിനെക്കാൾ ശേഖരണ ശേഷയിൽ ലൈറ്റായ പതിപ്പാണ് പബ്ജി ലൈറ്റ്. അധികം ഹാർഡ് വെയർ പ്രത്യേകതകൾ ഒന്നും ഇത് പ്രവർത്തിക്കാൻ ആവശ്യം വരില്ല. സാധാരണ വലിയ സൈസുള്ള പിസി പതിപ്പ് പുത്തൻ കമ്പ്യൂട്ടറുകളിലെ കാര്യക്ഷമമായി പ്രവർത്തിക്കൂ എന്ന പരാതി കൂടി കണക്കിലെടുത്താണ് പുതിയ പതിപ്പ് എത്തുന്നത്.പുതിയ പതിപ്പ് എത്തുന്നതോടെ പബ്ജിയുടെ ജനപ്രീതി വീണ്ടും ഉയരും എന്നാണ് ഗെയിം നിർമ്മാതാക്കളുടെ പ്രതീക്ഷ. തായ്‌ലന്റിൽ ലിമിറ്റഡ് ബീറ്റ പതിപ്പായി ജനുവരി പത്തിന് ഈ ഗെയിം അവതരിപ്പിച്ചിരുന്നു. ജനുവരി 24നാണ് ഇത് എല്ലാവർക്കും ഓപ്പണാക്കി കൊടുത്തത്.

പബ്ജിയിലേത് പോലെ മികച്ച ഗ്രാഫിക്സ് അനുഭവം പബ്ജി ലൈറ്റിൽ ലഭിക്കില്ല. കാരണം ചെറിയ കംപ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കുന്നതിനായി ഗ്രാഫിക്സിന്റെ ഭാരം പരമാവധി കുറച്ചിട്ടുണ്ടാവും. എന്നാൽ ഗെയിം കളിയുടെ കാര്യത്തിൽ ഒരു വ്യത്യാസവും ഉണ്ടാവില്ല. സാൻഹോക്ക്, ഇറാംഗൽ, മിറാമർ എന്നീ മാപ്പുകൾ മാത്രമാണ് പബ്ജി ലൈറ്റിൽ ഉണ്ടാവുക. മഞ്ഞ് പശ്ചാത്തലമായുള്ള വിക്കെന്റി പബ്ജി ലൈറ്റിൽ ഉണ്ടാവില്ല. പബ്ജി ലൈറ്റ് കളിക്കാൻ കുറഞ്ഞത് 4 ജിബി സ്റ്റോറേജ് സ്പേസ് മതി. പബ്ജി ലൈറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് ആദ്യം പബ്ജി ലൈറ്റ് ലോഞ്ചർ ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരും.

ഓപ്പറേറ്റിങ് സിസ്റ്റം: Windows 7,8,10 64Bit സിപിയു: Core i3 @2.4Ghz റാം: 4GB ജിപിയു: Intel HD 4000 എച്ച്ഒഡി: 4GB എന്നീ കോൺഫിഗ്രേഷനിലുള്ള സിസ്റ്റം എങ്കിലും അത്യവശ്യമാണ് പബ്ജി ലൈറ്റ് പ്രവർത്തിക്കാൻ. അതേ സമയം ഓപ്പറേറ്റിങ് സിസ്റ്റം: Windows 7,8,10 64Bit സിപിയു: Core i5 @2.8Ghz റാം: 8GB ജിപിയു: Nvidia GTX 660 or AMD Radeon HD 7870 എച്ച്ഒഡി: 4GB എന്ന രീതിയിലുള്ള സിസ്റ്റം ആണെങ്കിൽ പ്രവർത്തനം വേഗത്തിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP