Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പബ്ജി ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ നിരോധനം നീക്കണം; വിലക്ക് മാറ്റാൻ അഭ്യർത്ഥനയുനായി ഗെയിമിങ് കമ്പനികൾ

പബ്ജി ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ നിരോധനം നീക്കണം; വിലക്ക് മാറ്റാൻ അഭ്യർത്ഥനയുനായി ഗെയിമിങ് കമ്പനികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ നിരോധന വിലക്ക് മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഗെയിമിങ് കമ്പനികൾ. ജൂലൈ അവസാനവാരമായിരുന്നു ബാറ്റിൽ ഗ്രൗണ്ട്സ് ഇന്ത്യ ഗെയിമിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ ആപ്പ് സ്റ്റോറുകളിൽ നിന്ന് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ഐടി നിയമം 69അ വകുപ്പ് പ്രകാരമായിരുന്നു നിരോധനം.
പബ്ജിയുടെ നിരോധനത്തേത്തുടർന്ന് ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയായ 'ക്രാഫ്റ്റൺ' ആണ് ബാറ്റിൽ ഗ്രൗണ്ട്സ് ഇന്ത്യൻ വിപണിയിലേക്കെത്തിക്കുന്നത്. ഗെയിം തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യൻ ഗവൺമെന്റിനൊപ്പം പ്രവർത്തിക്കുന്നതായി ക്രാഫ്റ്റൺ അറിയിച്ചിരുന്നു. എന്നാൽ ഗെയിം നിർമ്മാതാക്കൾ അതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം ബാറ്റിൽ ഗ്രൗണ്ട്സ് നിരോധനം ഒഴിവാക്കുന്നതിനായി ഗെയിമിങ് കമ്പനികൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. 2020ൽ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ജനപ്രിയ ഗെയിമായ പബ്ജി, ടിക്ടോക്ക് തുടങ്ങി ഇരുന്നൂറോളം ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP