Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഴക്കൻ തിമോർ തീരത്തുണ്ടായ ഭൂചലനം: ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനിൽക്കുന്നതായി റിപ്പോർട്ട്

കിഴക്കൻ തിമോർ തീരത്തുണ്ടായ ഭൂചലനം: ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനിൽക്കുന്നതായി റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കിഴക്കൻ തിമോർ തീരത്തുണ്ടായ ഭൂചലനത്തെ തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനിൽക്കുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം എട്ട് മണിയോടെ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.ഭൂകമ്പത്തിൽ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കിഴക്കൻ തിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയിൽ തിമോർ ദ്വീപിന്റെ കിഴക്കൻ അറ്റത്ത് നിന്ന് 51.4 കിലോമീറ്റർ ആഴത്തിൽ സമുദ്രത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓഷ്യൻ സുനാമി വാണിങ് ആൻഡ് മിറ്റിഗേഷൻ സിസ്റ്റം മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി.

കിഴക്കൻ തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ തിമോറും ഇന്തോനേഷ്യയും തെക്ക് കിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിന്റെ മേഖലയിൽ പെടുന്നതാണ്.13 ലക്ഷം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമാണ് കിഴക്കൻ തിമോർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP