Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

പിഎസ്എൽവി-സി 49 വിക്ഷേപണം നാളെ; ഭ്രമണപഥത്തിൽ എത്തിക്കുക ഇഒഎസ് - 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും

പിഎസ്എൽവി-സി 49 വിക്ഷേപണം നാളെ; ഭ്രമണപഥത്തിൽ എത്തിക്കുക ഇഒഎസ് - 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: പിഎസ്എൽവി-സി 49 വിക്ഷേപണം നാളെ നടക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിക്കുന്നതാണ് ദൗത്യം. നാളെ വൈകീട്ട് 3.02 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാ‌ണ് വിക്ഷേപണം. ഇതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 1.02 ന് കൗണ്ട്ഡൗൺ തുടങ്ങിയതായി ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. റിസാറ്റ് -2ബിആർ2 എന്നപേരിലും അറിയപ്പെടുന്ന ഈ ഭൗമ നിരീക്ഷണ ഉപ​ഗ്രഹം കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എൽവിയുടെ 51-ാം വിക്ഷേപണവുമാണ് ശനിയാഴ്ച നടക്കുന്നത്. ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒൻപത് വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP