Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളികൾക്കെന്താ കൊമ്പുണ്ടോ? സംസ്ഥാനം മുന്നോട്ട് പോകുന്നത് ഭയത്തിന്റെ നിഴലിൽ; കേരള ഗവർണർക്കെതിരെ നടന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള

മലയാളികൾക്കെന്താ കൊമ്പുണ്ടോ? സംസ്ഥാനം മുന്നോട്ട് പോകുന്നത് ഭയത്തിന്റെ നിഴലിൽ; കേരള ഗവർണർക്കെതിരെ നടന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള. ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾ പൂർണമായും ശരിയാണെന്നും ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിനെതിരെ ഗവർണറായ ആരിഫ് മുഹമ്മദ് ഖാന് എങ്ങനെ സംസാരിക്കാൻ പറ്റുമെന്നും ശ്രീധരൻ പിള്ള ചോദിച്ചു. മലയാളികൾക്ക് എന്താ കൊമ്പുണ്ടോ എന്ന് ചോദിച്ച ശ്രീധരൻപിള്ള, സംസ്ഥാനം ഭയത്തിന്റെ നിഴലിലാണ് മുന്നോട്ട് പോകുന്നതെന്നും ചൂണ്ടിക്കാട്ടി.

ഗവർണർ എന്നു പറഞ്ഞാൽ തന്നെ ഇപ്പോൾ പേടിയാണെന്നും തനിക്ക് നേരേയും കേരളത്തിൽ വച്ച് ആരെങ്കിലും കരിങ്കൊടിയുമായി വരുന്നുണ്ടെങ്കിൽ വരട്ടേയെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്ത് ഗവർണറെ തടഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടോ ?. കേരളം എങ്ങോട്ടാണ് പോകുന്നത്. ഒരു പൗരന്റെ സ്വാതന്ത്ര്യം പോലും ഗവർണർക്കില്ലേ. നജ്മ ഹെപ്തുള്ളയെ തടഞ്ഞതും തെറ്റായ പ്രവണതയാണ് എന്നും അദ്ദേഹം പറഞ്ഞു.

പണ്ട് ആരിഫ് മുഹമ്മദ് ഖാന അനുകൂലിച്ച പാർട്ടിക്കാരാണ് ഇന്ന് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ദുഃഖകരമാണ്. 98 % ന്യൂനപക്ഷങ്ങളുള്ള മിസോറമിലെ ജനപ്രതിനിധി പൗരത്വ ബില്ലിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ഇക്കാര്യം മനസിലാക്കി കേരളത്തിലുള്ളവരുടെ കണ്ണ് തുറക്കണം എതിർക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നും മിസോറാം ഗവർണർ കൂട്ടിച്ചേർത്തു.

ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻ പ്രതിഷേധമാണ് പ്രതിനിധികളും വിദ്യാർത്ഥികളും ഉയർത്തിയത്. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടഞ്ഞു. എന്നാൽ പിന്നീട് പൊലീസ് നാല് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ജെഎൻയു വിദ്യാർത്ഥികളാണ്. വിഖ്യാത ചരിത്രകാരന്മാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആവർത്തിച്ച് ഗവർണർ സ്വന്തം പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞു. എങ്കിൽ സംവാദം ഇപ്പോൾത്തന്നെ നടത്താമെന്ന് ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത ചരിത്രകാരന്മാരും വിദ്യാർത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടർന്ന് കയ്യിലുള്ള കടലാസുകളിൽ 'പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക' എന്നെഴുതിയ പ്ലക്കാർഡുകളായി എഴുതി അവർ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ഇടപെട്ടത്. പ്രതിനിധികളെയും വിദ്യാർത്ഥികളെയും ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി.'

എന്നാൽ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ല. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധത്തിനിടെ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവർണറോട് ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP