Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കിസാൻ മോർച്ച; ജൂലൈ 18 മുതൽ 31 വരെ ജില്ലാ തലങ്ങളിൽ പ്രതിഷേധയോഗങ്ങൾ

മോദി സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കിസാൻ മോർച്ച; ജൂലൈ 18 മുതൽ 31 വരെ ജില്ലാ തലങ്ങളിൽ പ്രതിഷേധയോഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മിനിമം താങ്ങുവില നിയമപരമാക്കാമെന്ന ഉറപ്പ് മോദി സർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി 'വഞ്ചനയ്‌ക്കെതിരായ പ്രതിഷേധം' സംഘടിപ്പിക്കാൻ സംയുക്ത കിസാന്മോർച്ച തീരുമാനിച്ചു. കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ പിൻവലിച്ച് ഐതിഹാസിക കർഷകസമരം ഒത്തുതീർപ്പാക്കിയ ഘട്ടത്തിലാണ് മിനിമം താങ്ങുവില നിയമപരമാക്കാമെന്ന ഉറപ്പ് കേന്ദ്രസർക്കാർ നൽകിയത്.

കഴിഞ്ഞ ഡിസംബറിലാണ് കർഷകസമരം ഒത്തുതീർന്നത്. ഏഴുമാസമായിട്ടും സർക്കാർ വാക്കുപാലിക്കാത്ത സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഗസ്സിയാബാദിൽ ചേർന്ന കിസാന്മോർച്ച യോഗത്തിൽ തീരുമാനമായത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്ന ജൂലൈ 18 മുതൽ 31 വരെ ജില്ലാ തലങ്ങളിൽ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും. ജൂലൈ 31 ന് ഉദ്ധംസിങ് രക്തസാക്ഷി ദിനത്തിൽ രാജ്യവ്യാപകമായി ദേശീയപാതകൾ ഉപരോധിക്കും. പകൽ 11 മുതൽ മൂന്ന് വരെയാണ് ഉപരോധം. കർഷകസമരത്തിൽ പങ്കെടുത്തവർക്കെതിരായി കേസുകൾ പിൻവലിക്കാത്തതിലും വൈദ്യുതി ബില്ല് വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിലും കിസാന്മോർച്ച പ്രതിഷേധിക്കും.

സൈനികസേവനത്തെയും കരാർവൽക്കരിക്കുന്ന അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരായ പ്രതിഷേധവും രൂക്ഷമാക്കും. ഇതിന്റെ ഭാഗമായി യുവാക്കളെയും വിമുക്ത ഭടന്മാരെയും രംഗത്തിറക്കും. ഓഗസ്റ്റ് ഏഴ് മുതൽ പതിന്നാല് വരെ രാജ്യവ്യാപകമായി ജയ്ജവാൻ, ജയ്കിസാൻ സമ്മേളനങ്ങൾ സംഘടിപ്പിക്കും. യുപിയിലെ ലഖിംപ്പുർഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ പ്രതിയുടെ അച്ഛൻ അജയ് മിശ്ര തേനി ഇപ്പോഴും കേന്ദ്രമന്ത്രിസഭയിൽ തുടരുന്നതിനെ കിസാന്മോർച്ച അപലപിച്ചു. ഓഗസ്റ്റ് 18 മുതൽ 20 വരെ ലഖിംപ്പുർഖേരിയിൽ ജനകീയ ധർണ സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കിസാന്മോർച്ച നേതാക്കൾ ധർണയിൽ പങ്കെടുക്കും.

കർഷകർക്കും മനുഷ്യാവകാശസംഘടനകൾക്കും നേരെയുള്ള അതിക്രമങ്ങളെയും അടിച്ചമർത്തലുകളെയും കിസാന്മോർച്ച അപലപിച്ചു. തീസ്തയുടെയും ശ്രീകുമാറിന്റെയും മുഹമദ് സുബൈറിന്റെയുമെല്ലാം അറസ്റ്റ് ജനാധിപത്യഅവകാശങ്ങളെ കൂടുതലായി അടിച്ചമർത്തുന്നതിന് ഉദാഹരണമാണെന്നും അറസ്റ്റുചെയ്യപ്പെട്ടവർക്കൊപ്പം നിലയുറപ്പിക്കുന്നുവെന്നും കിസാന്മോർച്ച അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP