Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യാ വിരുദ്ധ പോസ്റ്റർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ന്യൂഡൽഹി രാജ്ഘട്ടിൽ ഒറ്റയാൾ പ്രതിഷേധം; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്

ഇന്ത്യാ വിരുദ്ധ പോസ്റ്റർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ന്യൂഡൽഹി രാജ്ഘട്ടിൽ ഒറ്റയാൾ പ്രതിഷേധം; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പോസ്റ്റർ തയ്യാറാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിനു സമീപം ഒറ്റയാൾ പ്രതിഷേധം നടത്തി. എസ് ബി ഐ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഒറ്റയാൾ പ്രതിഷേധം സംഘടിപ്പിച്ചത്.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എസ് ബി ഐയിൽ നിന്നും ഇന്ത്യാ വിരുദ്ധ പോസ്റ്റർ പുറത്തിറക്കിയത് സർക്കാർ ഗൗരവകരമായി എടുക്കണം. കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം രാജ്യവ്യാപകമായി എടിഎമ്മുകളിൽ പ്രദർശിക്കപ്പെട്ടിട്ടും ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതും ദുരൂഹമാണ്. പാക്കിസ്ഥാന്റെ ഭാഗത്ത് ഉൾപ്പെടുത്തിയ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കാൻ പാക്കിസ്ഥാന്റെ ഔദ്യോഗിക പതാകയുടെ ചിത്രവും ചേർത്തിട്ടുണ്ട്.

സാധാരണക്കാരായ ആളുകൾ ഇത്തരത്തിൽ ഒരു പോസ്റ്റർ പതിപ്പിച്ചാൽ ഉടനടി നടപടിയെടുക്കുന്ന അധികൃതർ സംഭവം പുറത്തുവന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത് ഇരട്ടനീതിയാണെന്ന് ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം പുറത്തിറക്കിയ പരസ്യ ബോർഡിൽ കാശ്മീരിനെ ഒഴിവാക്കി ചിത്രീകരിച്ചതിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. കേരളാ പൊലീസിനു പരാതി നൽകിയിട്ടു ഒരാഴ്ച കഴിഞ്ഞെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതർ അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP