Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

'ശീതീകരിച്ച കാറുകളിൽനിന്നു മോദി പുറത്തിറങ്ങണം'; 'ജനങ്ങൾ ഏതു തരത്തിലാണ് ക്ലേശം അനുഭവിക്കുന്നതെന്ന് കാണണം'; 'അങ്ങിനെയെങ്കിൽ ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രി തയ്യാറാകും'; സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് റോബർട്ട് വാധ്ര

'ശീതീകരിച്ച കാറുകളിൽനിന്നു മോദി പുറത്തിറങ്ങണം'; 'ജനങ്ങൾ ഏതു തരത്തിലാണ് ക്ലേശം അനുഭവിക്കുന്നതെന്ന് കാണണം'; 'അങ്ങിനെയെങ്കിൽ ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രി തയ്യാറാകും'; സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് റോബർട്ട് വാധ്ര

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ധനവില വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ശീതീകരിച്ച കാറുകളിൽനിന്നു പുറത്തിറങ്ങി ജനങ്ങൾ ഏതു തരത്തിലാണു ക്ലേശം അനുഭവിക്കുന്നതെന്ന് കാണണമെന്ന് വാധ്ര പറഞ്ഞു. അങ്ങിനെയാണെങ്കിൽ ഇന്ധന വില കുറയ്ക്കാൻ പ്രധാനമന്ത്രി തയാറാകും.

എല്ലാത്തിനും മുൻ സർക്കാരുകളെ പഴിക്കുക മാത്രമാണ് മോദി ചെയ്യുന്നതെന്നും വാധ്ര പറഞ്ഞു. സ്യൂട്ടും ഹെൽമറ്റും ധരിച്ച് ഡൽഹിയിലെ ഖാൻ മാർക്കറ്റിലുള്ള തന്റെ ഓഫിസിലേക്ക് രണ്ടു പേർക്കൊപ്പമാണ് വാധ്ര സൈക്കിൾ യാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവച്ചു. പൊലീസുകാർ ട്രാഫിക്ക് നിയന്ത്രിക്കുന്നതും ചിത്രത്തിലുണ്ട്.

Delhi: Robert Vadra rides bicycle from Khan Market to his office in protest against the rising fuel prices pic.twitter.com/kNtbDrRKQq

- ANI (@ANI) February 22, 2021

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ധനവില വർധനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. പമ്പുകളിലെത്തി പെട്രോൾ അടിക്കുമ്പോൾ മീറ്റർ അതിവേഗം മാറുന്നത് കാണുന്ന നിങ്ങൾ ക്രൂഡ് വില ഉയരുകയല്ല കുറയുകയാണ് ചെയ്തിരിക്കുന്നതെന്ന് ഓർക്കണമെന്ന് രാഹുൽ പറഞ്ഞു. പെട്രോൾ വില ലീറ്ററിന് 100 രൂപയായി. മോദി സർക്കാർ നിങ്ങളുടെ പോക്കറ്റ് ചോർത്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുകയാണെന്നും രാഹുൽ പറഞ്ഞു.

മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരായ പി.സി ശർമ, ജീതു പട്വാരി, കുനാൽ ചൗധരി എന്നിവരും പ്രതിഷേധസൂചകമായി സൈക്കിലിലാണ് നിയമസഭയിലെത്തിയത്.

പന്ത്രണ്ട് ദിവസത്തെ വിലവർധനയ്ക്കു ശേഷം ഇന്ന് പെട്രോൾ, ഡീസൽ വില തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടർന്നു. ഡൽഹിയിൽ പെട്രോൾ ലീറ്ററിന് 90.58 രൂപയും ഡീസലിന് 80.97 രൂപയുമാണ്. കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോൾ ലീറ്ററിന് 101.22 രൂപ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP