Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്നേഹവും ക്ഷമയും സഹനവും പഠിച്ചത് തന്റെ സഹോദരനിൽ നിന്നാണ്; ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു; രക്ഷാബന്ധൻ ദിനത്തിൽ രാഹുലിനെ അനുമോദിച്ച് വികാരഭരിതമായ കുറിപ്പുമായി പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ കോൺഗ്രസ് നേതാവും തന്റെ സഹോദരനുമായ രാഹുൽ ഗാന്ധിയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

സ്നേഹവും ക്ഷമയും സഹനവും താൻ പഠിച്ചത് തന്റെ സഹോദരനിൽ നിന്നാണെന്നും ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നുവെന്നുമായിരുന്നു രാഹുലിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.

എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങൾ. സ്നേഹവും സത്യവും ക്ഷമയും എന്താണെന്ന് ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. ഇങ്ങനെയൊരു സഹോദരനെ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകൾ എന്നായിരുന്നു പ്രിയങ്ക ട്വിറ്റ് ചെയ്തത്.

രാഹുൽ ഗാന്ധി ട്വിറ്ററിൽ രക്ഷാബന്ധൻ ആശംസകൾ അറിയിച്ചിട്ടുണ്ട്. തന്റെ സഹോദരി പ്രിയങ്കയെ ചേർത്തുപിടിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.രാജ്യത്തെ എല്ലാ സ്ത്രീശക്തികൾക്കും രക്ഷാബന്ധൻ ആശംസകൾ അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP