Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതോടെ; കാറിന് മുന്നോട്ട് പോകാനുള്ള അനുമതി നിഷേധിച്ചതോടെ പുറത്തിറങ്ങി നടന്നു; കോൺഗ്രസ് ജനറൽ സെക്രട്ടറി ലക്ഷ്യസ്ഥാനങ്ങളിലെത്തിയത് പാർട്ടി പ്രവർത്തകന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന്; പൊലീസുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണം

പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതോടെ; കാറിന് മുന്നോട്ട് പോകാനുള്ള അനുമതി നിഷേധിച്ചതോടെ പുറത്തിറങ്ങി നടന്നു; കോൺഗ്രസ് ജനറൽ സെക്രട്ടറി ലക്ഷ്യസ്ഥാനങ്ങളിലെത്തിയത് പാർട്ടി പ്രവർത്തകന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന്; പൊലീസുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വീണ്ടും വഴിയിൽ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ്.ആർ.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദർശിക്കുന്നതിനായുള്ള പ്രിയങ്കയുടെ യാത്രയാണ് പൊലീസ് തടഞ്ഞത്. എന്നാൽ, തന്റെ കാർ തടഞ്ഞതോടെ വാഹനത്തിൽ നിന്നിറങ്ങിയ പ്രിയങ്ക പാർട്ടി പ്രവർത്തകന്റെ സ്‌കൂട്ടറിന് പിന്നിൽ കയറി യാത്ര തുടർന്നു. ഇതിനിടെ പ്രിയങ്കക്ക് നേരെ പൊലീസിന്റെ ഭാഗത്ത് നിന്നും കയ്യേറ്റ ശ്രമവുമുണ്ടായി.

എന്തിനാണ് പൊലീസ് തന്നെ തടഞ്ഞതെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പിന്നീട് പ്രതികരിച്ചു. തടയാൻ ഒരു കാരണവുമില്ല. തന്നെ പൊലീസ് കൈയേറ്റം ചെയ്തെന്നും പ്രിയങ്ക പറഞ്ഞു. സ്‌കൂട്ടറിൽ കയറി പോകുന്നതിനിടെയാണ് ഒരു പൊലീസുകാരൻ കൈയേറ്റം ചെയ്തെന്നാണ് ആരോപണം. പൗരത്വ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ ദാരാപുരി ഇപ്പോൾ ജയിലിലാണ്. ദാരാപുരിക്കൊപ്പം അറസ്റ്റിലായ അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളേയും പ്രിയങ്ക കണ്ടു.

ഡിസംബർ 19നാണ് പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സദഫ് ജാഫറിനെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിഷേധക്കാർ വാഹനങ്ങൾക്കു തീയിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നത് ഫേസ്‌ബുക്ക് ലൈവിലൂടെ പുറത്തുവിടുന്നതിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഈ മാസം 24ന് പ്രിയങ്കയേയും രാഹുൽ ഗാന്ധിയേയും മീററ്റിൽവച്ച് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് രാഹുലും പ്രിയങ്കയുമെത്തിയത്. എന്നാൽ, ഇപ്പോൾ അനുമതി നൽകാൻ സാധിക്കില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷം അനുമതി നൽകാമെന്നായിരുന്നു പൊലീസ് നിലപാട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ 19 പേരാണ് കൊല്ലപ്പെട്ടത്. 327 കേസുകളിൽ 1,113 പേരെ അറസ്റ്റ് ചെയ്തതായും 5,558 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും യു.പി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP