Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി സ്ഥാനാർത്ഥിയാകണം; തന്റെ ആവശ്യം പാർട്ടി സംസ്ഥാന തെരഞ്ഞുടുപ്പ് കമ്മറ്റിയെ അറിയിച്ച് കാർത്തി പി ചിദംബരം

കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി സ്ഥാനാർത്ഥിയാകണം; തന്റെ ആവശ്യം പാർട്ടി സംസ്ഥാന തെരഞ്ഞുടുപ്പ് കമ്മറ്റിയെ അറിയിച്ച് കാർത്തി പി ചിദംബരം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി സ്ഥാനാർത്ഥിയാക്കണമെന്നാവശ്യം. ഇത് സംബന്ധിച്ച് പാർട്ടി സംസ്ഥാന തെരഞ്ഞുടുപ്പ് കമ്മറ്റിക്ക് കാർത്തി പി ചിദംബരം അപേക്ഷ നൽകി. പ്രിയങ്ക സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ മികച്ച വിജയം നേടാനാവുമെന്നും സംസ്ഥാനത്താകെ പാർട്ടിക്ക് ​ഗുണം ചെയ്യുമെന്നുമാണ് കാർത്തി ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കാർത്തിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പുത്തൻ ഉണർവേകുമെന്നും പാർലമെന്റിൽ പ്രിയങ്കയുടെ സാന്നിധ്യം കോൺഗ്രസിന് ഏറെ സഹായകമാകും. കന്യാകുമാരിയിൽ മത്സരിക്കുന്നത് അവരുടെ ഉത്തർപ്രദേശ് ചുമതലകളെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു. നേരത്തെയും കാർത്തി ഈ ആവശ്യം സമൂഹ മാധ്യമങ്ങളിലൂടെ മുന്നോട്ട് വെച്ചിരുന്നു.

ട്വിറ്ററിട്ട കുറിപ്പിലൂടെയാണ് അന്ന് യുവനേതാവ് ആവശ്യം ഉന്നയിച്ചത്. ധീരമായ നീക്കങ്ങൾ നമുക്ക് ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിയുടെ കുറിപ്പ് തുടങ്ങുന്നത്. കോൺഗ്രസ് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തകരുടെ ആവേശം ഉയർത്താൻ പ്രിയങ്കാ ഗാന്ധി വരാനിരിക്കുന്ന കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ ഉറപ്പായും മൽസരിക്കണം’ കാർത്തി കുറിച്ചു. തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ശക്തമാക്കിയിരിക്കെ അതിനെ മറികടക്കുക കൂടി ലക്ഷ്യമിട്ടാണ് കാർത്തിയുടെ അപേക്ഷ.

കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എംപി എച്ച് വസന്ത കുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ മൂന്ന് ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് വസന്തകുമാർ പരാജയപ്പെടുത്തിയത്. തമിഴ്‌നാട്ടിൽ കളം പിടിക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങൾക്ക് പ്രിയങ്കയുടെ വരവോടെ തടയിടാനാകുമെന്ന് പ്രവർത്തകരും വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP