Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് ഭയപ്പെടുത്തിയാലും നടത്തം തുടരുക; ഹൃദയത്തെ സ്‌നേഹത്താൽ നിറയ്ക്കുക; ഇവല്ലെമാണ് അച്ഛൻ എനിക്ക് നൽകിയ സമ്മാനങ്ങൾ; രാജീവ് ഗന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ പിതാവിനൊപ്പമുള്ള അവസാന ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി. പിതാവിന് ആദരം അർപ്പിച്ച് ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. ചിത്രത്തിനൊപ്പം പിതാവിന്റെ ഓർമയിൽ ഹൃദയത്തിൽ തൊടുന്ന വരികളും പ്രിയങ്ക ഇൻസ്റ്റയിൽ കുറിച്ചു.

പിതാവിന്റെ ജീവിതത്തിൽനിന്നുള്ള പാഠങ്ങളാണ് പ്രിയങ്ക കുറിച്ചത്. 'നിങ്ങളോട് ദയ കാണിക്കാത്തവരോട് ദയ കാണിക്കാൻ, ജീവിതം എത്ര നീതിരഹിതമാണെന്ന് സങ്കൽപ്പിച്ചാലും അത് സൗന്ദര്യമുള്ളതാണെന്ന് അറിയാൻ, ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് ഭയപ്പെടുത്തിയാലും നടത്തം തുടരാൻ, എത്ര വലിയ സങ്കടങ്ങളുണ്ടായാലും ഹൃദയത്തെ സ്‌നേഹത്താൽ നിറയ്ക്കാൻ, അതിനെ ശക്തമാക്കാൻ; ഇവയാണ് തന്റെ പിതാവിന്റെ ജീവിതത്തിലെ സമ്മാനങ്ങൾ'- പ്രിയങ്ക കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP