Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിങ്ങൾ ദേശീയവാദിയാണെങ്കിൽ നഗ്‌നപാദരായി നിങ്ങൾക്ക് മുന്നിലെത്തുന്ന കർഷകരെ കാണാൻ തയ്യാറാവാത്തതെന്താണ് ? പാക്കിസ്ഥാനെ പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെ കുറിച്ച് പറയണം'; ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധിയുടെ വിമർശന ശരം; അഞ്ചു കൊല്ലത്തിനിടെ എന്തൊക്കെയോ ചെയ്‌തെന്ന തരത്തിലാണ് ബിജെപി പ്രചരണമെന്നും പ്രിയങ്ക

'നിങ്ങൾ ദേശീയവാദിയാണെങ്കിൽ നഗ്‌നപാദരായി നിങ്ങൾക്ക് മുന്നിലെത്തുന്ന കർഷകരെ കാണാൻ തയ്യാറാവാത്തതെന്താണ് ? പാക്കിസ്ഥാനെ പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെ കുറിച്ച് പറയണം'; ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധിയുടെ വിമർശന ശരം; അഞ്ചു കൊല്ലത്തിനിടെ എന്തൊക്കെയോ ചെയ്‌തെന്ന തരത്തിലാണ് ബിജെപി പ്രചരണമെന്നും പ്രിയങ്ക

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂട് അതിന്റെ മൂർധന്യത്തിലെത്തി നിൽക്കുന്ന സമയം ബിജെപിയ്‌ക്കെതിരെ കടുത്ത വിമർശന ശരങ്ങൾ ഉന്നയിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അടുത്തിടെ പല തിരഞ്ഞെടുപ്പ് റാലികളിലും 'പാക്കിസ്ഥാൻ' പരാമർശം നടന്നതിനെതിരാണ് പ്രിയങ്കാ ഗാന്ധി ആഞ്ഞടിച്ചത്. നിങ്ങൾ ദേശസ്നേഹിയാണെങ്കിൽ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനെപ്പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെക്കുറിച്ച് പറയണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളെക്കുറിച്ചും കർഷകരെക്കുറിച്ചും സൈനികരെക്കുറിച്ചും പറയൂ.

ദേശീയവാദിയാണെങ്കിൽ നഗ്‌നപാദരായി നിങ്ങൾക്ക് മുന്നിലെത്തുന്ന കർഷകരെ കാണാൻ തയ്യാറാവാത്തതെന്താണ് എന്നും പ്രിയങ്ക ചോദിക്കുന്നു. അഞ്ചു വർഷത്തിനിടെ എന്തൊക്കെയോ ചെയ്തുവെന്ന തരത്തിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ യാഥാർഥ്യം അതല്ല. അവർ ചെയ്ത പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് രാജ്യത്തെ യുവാക്കളുടെയും കർഷകരുടെയും മുഖത്ത് നോക്കിയാൽ വ്യക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു.

അതിനിടെ, പ്രധാനമന്ത്രി മോദി ജനങ്ങളുടെ പണമെടുത്ത് വ്യവസായികൾക്ക് കൈമാറിയെന്ന ആരോപണം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആഗ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആവർത്തിച്ചു. രാജ്യത്തെ കർഷകരെ മുഴുവൻ ദ്രോഹിച്ചു. പൊതുപണം സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ മോദി ദുരുപയോഗപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകവ്യാപകമായി ഒരുപാടു സഞ്ചരിച്ചെങ്കിലും സ്വന്തം മണ്ഡലമായ വാരാണസിയിലെ ജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മോദിക്കെതിരെ ഐക്യ പ്രതിപക്ഷ സ്ഥാനാർത്ഥിയായി വാരാണസിയിൽ പ്രിയങ്ക മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെയാണ്, സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ മോദി സമയം കണ്ടെത്തിയില്ലെന്ന വിമർശനമെന്നതു ശ്രദ്ധേയമാണ്.

ഭരണഘടനയെ ബഹുമാനിക്കാൻ എല്ലാ നേതാക്കൾക്കും കടമയുണ്ട്. ഇന്നു പക്ഷേ എന്താണ് നടക്കുന്നത്? ഭരണഘടനയ്ക്ക് അർഹമായ ബഹുമാനം നൽകുന്നില്ലെന്നു മാത്രമല്ല, അതിനെ തകർക്കാനും ശ്രമം നടക്കുന്നു പ്രിയങ്ക പറഞ്ഞു. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങൾക്കും മതങ്ങൾക്കും യാതൊരു സ്ഥാനവും നൽകാത്ത പാർട്ടിയാണ് ബിജെപിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തങ്ങൾക്കൊപ്പം ചെലവഴിക്കാൻ അഞ്ചു മിനിറ്റു പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടെത്തിയില്ലെന്ന് വാരാണസിയിലെ ജനങ്ങൾ തന്നോടു പറഞ്ഞതായി പ്രിയങ്ക റാലിയിൽ തുറന്നടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP