Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

എസ്‌പിജി സുരക്ഷ എടുത്ത് കളഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ വസതി ഒഴിയാതെ പ്രിയങ്കാ ഗാന്ധി; ഒടുവിൽ ഒരു മാസത്തിനകം ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്രം; പ്രിയങ്കയും കുടുംബവും പടിയിറങ്ങാൻ ഒരുങ്ങുന്നത് 1997 മുതൽ താമസിച്ചു പോന്ന സർക്കാർ മന്ദിരത്തിൽ നിന്നും

എസ്‌പിജി സുരക്ഷ എടുത്ത് കളഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ വസതി ഒഴിയാതെ പ്രിയങ്കാ ഗാന്ധി; ഒടുവിൽ ഒരു മാസത്തിനകം ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്രം; പ്രിയങ്കയും കുടുംബവും പടിയിറങ്ങാൻ ഒരുങ്ങുന്നത് 1997 മുതൽ താമസിച്ചു പോന്ന സർക്കാർ മന്ദിരത്തിൽ നിന്നും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സർക്കാർവസതി ഒഴിയാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഓഗസ്റ്റ് ഒന്നിനുള്ളിൽ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ സർക്കാർ നോട്ടീസ് കൈപ്പറ്റി മണിക്കൂറുകൾ പിന്നിട്ടപ്പോൾ ലോധി എസ്‌റ്റേറ്റിലെ വസതിയിലുണ്ടായിരുന്ന അവസാനത്തെ വീട്ടു സാധനവും പ്രിയങ്ക മാറ്റിക്കൊടുത്തു.

ഗാന്ധി കുടുംബത്തിനുള്ള എസ്‌പി.ജി സുരക്ഷ കഴിഞ്ഞ നവംബറിൽ സർക്കാർ പിൻവലിച്ചിരുന്നു. ഇതിനാലാണ് വസതി ഒഴിയാൻ സർക്കാർ നിർദ്ദേശം നൽകിയത്. നിലവിൽ സിആർപിഎഫിന്റെ 'ഇസഡ് പ്ലസ്' സുരക്ഷയാണ് പ്രിയങ്കാഗാന്ധിക്കുള്ളത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവർക്ക് സർക്കാർ താമസസൗകര്യം നൽകാൻ വ്യവസ്ഥ ഇല്ലെന്നും അതിനാൽ വീടൊഴിയണമെന്നും മന്ത്രാലയം പ്രിയങ്കയെ അറിയിച്ചിട്ടുണ്ട്.

വസതി ഒഴിഞ്ഞതിന് പിന്നാലെ പ്രിയങ്ക നൽകാനുണ്ടായിരുന്ന ബാക്കി തുകയും സർക്കാരിൽ അടച്ചു. ഓൺലൈനായി ജൂൺ 30 വരെ താമസിച്ചതിന്റെ പണം ആണ് സർക്കാരിലേക്ക് അടച്ചത്. ബാലൻസ് തുകയായ 3,46,677 രൂപ പ്രിയങ്ക അടച്ചതായി കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.

1997 ഫെബ്രുവരിയിലാണ് ലോധി എസ്റ്റേറ്റിലെ 6യ നമ്പർ 35 ബംഗ്ലാവും എസ്‌പിജി സുരക്ഷയും ഗാന്ധി കുടുംബത്തിന് അനുവദിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്‌പിജി സുരക്ഷ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP