Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല; കർഷകരോടാണ്; മോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല; കർഷകരോടാണ്; മോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോടാണ് അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. നടൻ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ വിമർശനം.

പ്രിയങ്കയ്ക്ക് പുറമേ മോദിയെ വിമർശിച്ച് രൺദീപ് സിംങ് സുർജേവാലയും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ടീയത്തിൽ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ സംവാദത്തിന് ക്ഷണിച്ചിരുന്നു. റഫേൽ വിഷയത്തിൽ 15 മിനിറ്റ് സംവാദത്തിന് തയ്യാറാകാനാണ് രാഹുൽ വെല്ലുവിളിച്ചിരുന്നത്.

അതേസമയം സമൂഹ മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നും മോദി അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കരി തേപ്പുപെട്ടി വച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താൻ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേർത്തു

നാല് മണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങാറില്ലെന്നും കൂടുതൽ സമയം ഉറങ്ങണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിരമിക്കേണ്ടിവരുമ്പോൾ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP