Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കോവിഡ് വ്യാപനം ഏറുന്നു: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി

രാജ്യത്ത് കോവിഡ് വ്യാപനം ഏറുന്നു: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏപ്രിൽ 11 ന് പുറത്തുവന്ന കോവിഡ് കേസുകളുടെ എണ്ണം 1.5 ലക്ഷം കടന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. പരീക്ഷ മാറ്റിവയ്ക്കണമന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തയക്കുകയായിരുന്നു.

ഭർത്താവ് റോബർട്ട് വധേരയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ വീട്ടിൽ ക്വാറന്റീനിലാണ് പ്രിയങ്ക. 'കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രായോഗികമായി സാധ്യമല്ല. കുട്ടികൾ മാത്രമല്ല, അവരുടെ അദ്ധ്യാപകരും ഇൻവിജിലേറ്റേഴ്‌സും കുടുംബാംഗങ്ങളും അപകടത്തിലാകും....' പ്രിയങ്ക കത്തിൽ കുറിച്ചു.

നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും പരീക്ഷാ കേന്ദ്രം കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയാൽ അതിന് ഉത്തരവാദികൾ കേന്ദ്രവും സിബിഎസ്ഇ ബോർഡുമായിരിക്കും. പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടൻ സോനു സൂദും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP