Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിയങ്ക ഗാന്ധിയോട് ഒഴിയാൻ നിർദേശിച്ച ലോധി എസ്‌റ്റേറ്റിലെ വസതി ബിജെപി എംപിക്ക്; അനിൽ ബലുനി രണ്ട് മാസത്തിനുള്ളിൽ താമസം തുടങ്ങുമെന്ന് അധികൃതർ

പ്രിയങ്ക ഗാന്ധിയോട് ഒഴിയാൻ നിർദേശിച്ച ലോധി എസ്‌റ്റേറ്റിലെ വസതി ബിജെപി എംപിക്ക്; അനിൽ ബലുനി രണ്ട് മാസത്തിനുള്ളിൽ താമസം തുടങ്ങുമെന്ന് അധികൃതർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് ഒഴിയാൻ പറഞ്ഞ സർക്കാർ ബംഗ്ലാവിൽ ഇനി താമസിക്കുക ബിജെപി എംപി അനിൽ ബലുനി. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

രണ്ട് മാസത്തിനുള്ളിൽ ബലുനി ഇവിടെ താമസം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. ന്യൂഡൽഹിയിലെ 35 ലോധി എസ്റ്റേറ്റ് ഒഴിയാൻ പ്രിയങ്കയ്ക്ക് നേരത്തെ നോട്ടീസയച്ചിരുന്നു. പ്രിയങ്കയുടെ എസ്‌പി.ജി സുരക്ഷ പിൻവലിച്ചതിനാൽ സർക്കാർ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നാണ് വിശദീകരണം.

ഓഗസ്റ്റ് ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്നാണ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നെഹ്‌റു കുടുംബത്തിലെ മറ്റ് നേതാക്കളായ സോണിയ, രാഹുൽ എന്നിവർ അതിർത്തി പ്രശ്‌നത്തിൽ സർക്കാരിനെതിരെ നിശിതവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് വസതിയൊഴിയാൻ ആവശ്യപ്പെട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP