Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മായാവതി ബിജെപിയുടെ അപ്രഖ്യാപിത വക്താവിനെ പോലെ പെരുമാറുന്നു; ബിഎസ്‌പി നേതാവിനെ വിമർശിച്ചു പ്രിയങ്ക ഗാന്ധി; ഉത്തർപ്രദേശിലെ ദളിത് വോട്ടുബാങ്കുകളിൽ സ്വാധീനം ഉറപ്പിക്കാൻ പ്രിയങ്കയുടെ നീക്കം

മായാവതി ബിജെപിയുടെ അപ്രഖ്യാപിത വക്താവിനെ പോലെ പെരുമാറുന്നു; ബിഎസ്‌പി നേതാവിനെ വിമർശിച്ചു പ്രിയങ്ക ഗാന്ധി; ഉത്തർപ്രദേശിലെ ദളിത് വോട്ടുബാങ്കുകളിൽ സ്വാധീനം ഉറപ്പിക്കാൻ പ്രിയങ്കയുടെ നീക്കം

സ്വന്തം ലേഖകൻ

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുൻ മുഖ്യമന്ത്രി മായാവതയെയും വിമർശിച്ചു രംഗത്. ബിജെപിയുടെ അപ്രഖ്യാപിത വക്താവിനെ പോലെയാണ് മായാവതിയുടെ പെരുമാറ്റം എന്നു വിമർശിച്ചാണ് പ്രിയങ്ക രംഗത്തെത്തിയത്.

നേരത്തെ ബിജെപിക്കും യോഗി ആദിത്യനാഥിനുമെതിരെ മാത്രമാണ് പ്രിയങ്ക ഗാന്ധി വിമർശനമുന്നയിച്ചിരുന്നതെങ്കിൽ ഇപ്പോൾ മായാവതിക്കെതിരെയും വിമർശനമുന്നയിക്കാൻ ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കെതിരെ ശബ്ദമുയർത്തുന്ന ഏക പാർട്ടി തങ്ങളാണെന്ന സന്ദേശം നൽകാനാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

നേരത്തെ മായാവതി കോൺഗ്രസിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികൾക്ക് ബസ്സുകൾ അനുവദിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം രാഷ്ട്രീയ നാടകമാണെന്ന് മായാവതി വിമർശിച്ചിരുന്നു. അതേ സമയം ബിജെപി സർക്കാരിനെ വിമർശിക്കുന്നതിൽ മായാവതി അടുത്ത കാലത്തായി അയവ് വരുത്തുന്നു എന്ന് ഡെക്കാൻ ക്രോണിക്കിൾ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തന്റെ പ്രധാന വോട്ട് ബാങ്കായ ദളിത് വിഭാഗങ്ങൾ ബിജെപിക്കെതിരായി തന്നെയാണ് കാണുന്നതെന്ന് മായാവതിക്കറിയാം. എന്നാൽ ആ സ്ഥാനത്തേക്ക് കോൺഗ്രസ് കയറിവരുന്നതിനെ മായാവതി ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മായാവതി വിമർശനവുമായി രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP